പ്രോഗ്രാമുമായി ഞങ്ങള്‍ എപ്പോഴും ഒരുമിച്ചുണ്ടായിരുന്നു, അതുകൊണ്ടാണ് ഒരുമിച്ച് ജീവിച്ചേക്കാമെന്നു തീരുമാനിച്ചത്; ഇനി എനിക്ക് ഒരു വിവാഹമുണ്ടാകുമോയെന്ന് അറിയില്ല- കലാഭവൻ രാഹുൽ

സുബി സുരേഷിന്റെ പ്രതിശ്രുത വരന്‍ കലാഭവന്‍ രാഹുല്‍ സുബിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഒരഭിമുഖത്തിലൂടെ തുറന്നു പറയുകയാണ്. സുബിയെ രക്ഷിക്കാന്‍ പരമാവധി നോക്കിയെന്നും എന്നാല്‍ കഴിഞ്ഞില്ലെന്നും കലാഭവന്‍ രാഹുല്‍ പറയുന്നു.

പരിപൂര്‍ണമായി മനസിലാക്കിയിട്ട് വിവാഹിതരാകാമെന്ന് തീരുമാനിച്ചിരുന്നവരാണ് ഞങ്ങള്‍. ഏറെക്കുറേ ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. എന്നേക്കാള്‍ നൂറിരട്ടി ബിസിയായിരുന്നു സുബിക്ക്. ഞാനും പ്രൊഫഷനില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ജീവിതം അത്ര ശ്രദ്ധിച്ചില്ല. വിവാഹമുള്‍പ്പെടെ വൈകാന്‍ അതാ കാരണം. പ്രോഗ്രാമുമായി ഞങ്ങള്‍ എപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരുമിച്ച് ജീവിച്ചേക്കാമെന്നും തീരുമാനിച്ചത്. ഒരേ ഫീല്‍ഡ്, പരസ്പരം അറിയാം, വീട്ടുകാര്‍ക്കൊക്കെ എല്ലാമറിയാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുബിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവളുടെ അമ്മയെയാണ്. അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാകും സുബിയും എന്നെ ഇഷ്ടപ്പെട്ടത്. സുബിക്ക് എന്നെ പോലെ നൂറുപേരെ കിട്ടും.അമ്മ പറയുന്നതിനപ്പുറം ഒന്നുമില്ലാത്തതുകൊണ്ടാകാം സുബി എന്നെ ഇഷ്ടപ്പെട്ടത്.

സുബിയുടെ അവസാന വാക്ക് അമ്മയാണ്. ഇനി എനിക്ക് വിവാഹമുണ്ടാകുമോ എന്നത് അറിയില്ല. ഇങ്ങനെ പോട്ടെ നോക്കാമെന്നും രാഹുല്‍ പറയുന്നു.

Top