മലയാളത്തിലും തെലുങ്കിലും തമിഴിലുമെല്ലാം നടി ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് നിത്യാ മേനോൻ.
ഗായിക കൂടിയായ താരം സിനിമാ ജീവിതത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ഇരയാകുകയും ചെയ്തു.
തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാന്‍ കാരണം താനാണെന്ന പ്രചാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് നിത്യ.
ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്ത് റിലീസ് ചെയ്തതാകാം കാരണം. ഏറെ വേദനിച്ച ദിവസങ്ങളായിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാന്‍ പോയില്ല.
നമ്മളെ വേദനിപ്പിച്ചവര്‍ക്ക് സന്തോഷം കിട്ടിക്കാണും. ആ പ്രേമം സത്യമല്ലെന്ന് എല്ലാര്‍ക്കും മനസിലായി കാണും.

അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഒരുപാട് നാളായല്ലോ. വാര്‍ത്ത സത്യമാണെങ്കില്‍ ഞങ്ങള്‍ എപ്പഴേ വിവാഹം ചെയ്‌തേനെ. പറ്റിയ ആളെ കണ്ടുമുട്ടിയാല്‍ വിവാഹം കഴിക്കുമെന്നും നിത്യ പറയുന്നു.


