13 വര്‍ഷമായി ഞാന്‍ നോക്കിയിരിക്കുവായിരുന്നു; അവസരം കിട്ടിയപ്പോള്‍ ഒന്നും നോക്കിയില്ല, യേസ് പറഞ്ഞു- സ്വാസിക

അഭിനയത്തിന്റെ തുടക്കം സിനിമയിലൂടെയായിരുന്നെങ്കിലും സീരിയലില്‍ കൂടുതല്‍ സജീവമായ നടിയാണ് സ്വാസിക. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയില്‍ മുഴുനീള നായികവേഷത്തിലെത്തിയ സ്വാസിക ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.

വര്‍ഷങ്ങളായി ഞാന്‍ സിനിമയിലുണ്ടെങ്കിലും വിശ്വസിച്ച് ആരും കഥാപാത്രം തന്നിട്ടില്ല. ഇപ്പോള്‍ ഒരാള്‍ തന്നെ വിശ്വസിച്ച് ഒരവസരം തന്നപ്പോള്‍ ഞാനത് ഉപയോഗപ്പെടുത്തി. അവര്‍ക്ക് വാക്ക് കൊടുത്ത ശേഷമാണ് ഇതെങ്ങനെ ചെയ്യുമെന്ന് പേലും ചിന്തിക്കുന്നത്. ഒരു ഐഡിയയും ഇല്ലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

13 വര്‍ഷം സിനിമയില്‍ ഉണ്ടായിട്ടും നല്ലൊരു കഥാപാത്രം കിട്ടാതെ ദാരിദ്രം അനുഭവിക്കുന്ന കുട്ടിയുടെ മുന്നിലേക്ക് ഇങ്ങനെയൊരു അവസരം വന്നപ്പോള്‍ ഒന്നും നോക്കാതെ യേസ് പറഞ്ഞു.

ഈ ലുക്ക് വച്ച് ചെയ്യാന്‍ പറ്റുമോ എന്നാണ് കഥ കേട്ട് ഞാന്‍ അവരോട് ചോദിച്ചത്. എന്നാല്‍, ഞാനിത് ചെയ്യുമെന്ന് വിശ്വാസമുണ്ട്. എന്നെക്കൊണ്ട് ചെയ്യിപ്പിച്ച് എടുക്കാമെന്നും അവര്‍ പറയുകയായിരുന്നെന്നും സ്വാസിക പറയുന്നു.

 

Top