കെട്ടുതാലിക്കുള്ള തുക തന്നിട്ട് മമ്മൂട്ടി പറഞ്ഞു; കല്യാണത്തിന് ഞാനും വരും; ഞാന്‍ പറഞ്ഞു വരരുത്, നിങ്ങൾ വന്നാല്‍ എന്റെ കല്യാണം മുടങ്ങുമെന്ന്- ശ്രീനിവാസൻ

നടനും തിരക്കഥാകൃത്തും  സംവിധായകനുമായ നടന്‍ ശ്രീനിവാസന്‍ 1984ലാണ് വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.  തന്റെ കല്യാണം നടന്നതിനെക്കുറിച്ച് ശ്രീനിവാസന്‍ പങ്കു വച്ച കാര്യങ്ങൾ വൈറലായിരിക്കുകയാണ്.

 

” ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിവാഹത്തെ കുറിച്ചുള്ള തീരുമാനമുണ്ടാകുന്നത്. ആരെയും ക്ഷണിക്കുന്നില്ലെന്നും രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് വിവാഹമെന്നും ഇന്നസെന്റിനോട് പറഞ്ഞു. സെറ്റില്‍ നിന്നിറങ്ങാന്‍ നേരം ഇന്നസെന്റ് എന്റെ കൈയ്യില്‍ ഒരു പൊതി തന്നു. അതില്‍ 400 രൂപയുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് ചോദിച്ചപ്പോള്‍ ഭാര്യയുടെ രണ്ട് വളകൂടി വിറ്റെന്നായിരുന്നു മറുപടി. ആ പണം കൊണ്ട് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങി.

അതിരാത്രം സിനിമയുടെ ഷൂട്ടിങ് സെറ്റിലാണ് മമ്മൂട്ടിയെ ക്ഷണിച്ചത്. മമ്മൂട്ടി താമസിച്ച ഹോട്ടലിലെത്തി ഞാന്‍ പറഞ്ഞു; നാളെ എന്റെ വിവാഹമാണ്. എനിക്കൊരു രണ്ടായിരം രൂപ വേണം, രജിസ്റ്റര്‍ വിവാഹമാണ് ആരെയും ക്ഷണിക്കുന്നില്ലെന്നും പറഞ്ഞു.

തുക തന്നിട്ട് മമ്മൂട്ടി പറഞ്ഞു; കല്യാണത്തിന് ഞാനും വരും. ഞാന്‍ പറഞ്ഞു കല്യാണത്തിന് വരരുത്, വന്നാല്‍ കല്യാണം കലങ്ങും. അദ്ദേഹം വരുമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഞാന്‍ വീണ്ടും പറഞ്ഞു ആരും അറിയാതെ രജിസ്റ്റര്‍ ചെയ്യാനാണ് പ്ലാന്‍. എന്നെ ഇവിടെ ആര്‍ക്കും അറിയില്ല. പക്ഷെ നിങ്ങള്‍ അറിയപ്പെടുന്ന താരമാണ്, എല്ലാരും അറിയും.

അതുകൊണ്ട് വരരുത്. എന്നാല്‍, വരുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെ സ്വര്‍ണത്താലി വാങ്ങി, രജിസ്റ്റര്‍ ഓഫീസിന്റെ വരാന്തയില്‍ വച്ച് താലി കെട്ടുകയും ചെയ്‌തു’- ശ്രീനിവാസന്‍ പറയുന്നു.

Top