നാടകം കളിക്കുന്നതിനിടെ ഒരു ഇഷ്ടിക പാഞ്ഞു വന്നു;  അന്ന് ഇറങ്ങി ഓരോട്ടം ഓടിയിട്ട് സംക്രാന്തിയില്‍ വന്നാണ് നിന്നത്- സംക്രാന്തി നസീർ

ജീവിതത്തില്‍ ഒരുപാട് കഷ്ടപാടുകളും ബുദ്ധിമുട്ടുകളും സഹിച്ച് കോമഡി രംഗത്ത് ഉയര്‍ന്നുവന്ന ഒരു കലാകാരനാണ് നസീര്‍ സംക്രാന്തി.

അഭിനന്ദനങ്ങളും കൈയ്യടികളും മാത്രമല്ല. കൂവലുകളും കല്ലേറുകളും താന്‍ നേരിട്ടുണ്ടെന്നു താരം തുറന്നു പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ കാലത്ത് ഞാന്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. മാട്ട നാടകം എന്നറിയപ്പെടുന്ന പെട്ടെന്ന് തട്ടിക്കൂട്ടുന്ന നാടകമാണത്.

പ്രഫഷണല്‍ ഒന്നുമല്ലാത്ത ഞങ്ങള്‍ അഭിനയിക്കാന്‍ അറിയുന്ന കുറച്ചു സാധാരണക്കാര്‍ ചേര്‍ന്നാണ് നാടകം  ഉണ്ക്. ഇഷ്ടിക കളത്തില്‍ വച്ചാണ് പരിപാടി.

നാടകം കളിക്കുന്നതിനിടെ ഒരു ഇഷ്ടിക നേരെ വന്നു. തല പിന്നിലേക്ക് മാറ്റിയതുകൊണ്ട ഭാഗ്യത്തിന് ഏറു കൊണ്ടില്ല. പുറകിലൂടെ അന്ന് ഇറങ്ങി ഓരോട്ടം ഓടിയിട്ട് സംക്രാന്തിയില്‍ വന്നാണ് നിന്നത്.

രാത്രി രണ്ടു മണിയാണ് സമയം. ഇപ്പോഴും ആ ഏറ് എന്റെ മനസിലുണ്ട് – സംക്രാന്തി നസീര്‍ പറയുന്നു.

Top