യൂട്യൂബ് ചാനല്‍ നിര്‍ത്തുകയാണ്; ഏറ്റവും പ്രധാനപ്പെട്ടത് മക്കളുടെ പ്രൈവസി- സാന്ദ്രാ തോമസ്

നടിയായും നിര്‍മാതാവായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സാന്ദ്രതോമസ്. തന്റെ യൂട്യൂബ് ചാനലിലൂടെ വീട്ടുകാര്യങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം താരം ആരാധകരോട് പങ്കു വയ്ക്കാറുണ്ട്.

എന്നാലിപ്പോള്‍ തന്റെ ബ്ലോഗിലൂടെ ആരാധകര്‍ക്ക് ഒരറിയിപ്പുമായാണ് സാന്ദ്ര മക്കള്‍ക്കൊപ്പം ലൈവ് വന്നിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞങ്ങള്‍ യൂട്യൂബ് വീഡിയോ നിര്‍ത്തുകയാണ്. പൂര്‍ണമായല്ല. പിള്ളേര്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയാല്‍ ഇതു നിര്‍ത്തുമെന്ന് ചാനല്‍ തുടങ്ങിയപ്പോള്‍തന്നെ ഞാന്‍ പറഞ്ഞിരുന്നു. അവരുടെ പ്രൈവസി പ്രധാനമാണ്.

പൂര്‍ണമായും നിര്‍ത്തണമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ആഴ്ചയിലൊരിക്കല്‍ വന്ന് നിങ്ങളെ കാണാന്‍ ശ്രമിക്കാമെന്നും കമന്റ് ചെയ്ത ആരാധകരോട് സാന്ദ്ര പറയുന്നു.

Top