മൂവാറ്റുപുഴയിൽ വീട്ടമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നു; മോഷ്ടാവ് കടന്നുകളഞ്ഞു

മൂവാറ്റുപുഴ: വീട്ടമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നു. ഇന്നലെ രാവിലെ 11ന് മൂവാറ്റുപുഴ കിഴക്കേക്കരയിലാണ് സംഭവം. അലമാരിയിൽ സൂക്ഷിച്ചിരുന്ന 25 പവനോളം സ്വർണാഭരണങ്ങളും 25,000 രൂപയുമാണ് കവർന്നത്.

കളരിക്കൽ മോഹനന്റെ വീട്ടിലാണ് സംഭവം. ബന്ധു പത്മിനിയെ വായിൽ തുണിതിരുകി കുളിമുറിയിൽ പൂട്ടിയിട്ടശേഷം പത്മിനിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും തട്ടിയെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്മിനി വീട് വൃത്തിയാക്കുന്ന സമയത്ത് പിന്നിൽനിന്ന് കടന്നുപിടിച്ച് വായിൽ ടൗവ്വൽ തിരുകി ബാത്ത്റൂമിൽ അടയ്ക്കുകയായിരുന്നു. മോഷ്ടാവ് കടന്നുകളഞ്ഞതിനുശേഷം പത്മിനി വാതിൽ തുറന്നു പുറത്തുകടന്നശേഷമാണ് സംഭവം പുറത്തറിയുന്നത്.

ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.  അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.

Top