എറിഞ്ഞത് വെറും 96 പന്തുകള്‍; വാരിയത് കോടികള്‍…

ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടി20 മത്സരം തിരുവനന്തപുരത്ത് വിജയകരമായി നടന്നതോടെ കോളടിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷന്. തിരുവനന്തപുരത്തെറിഞ്ഞ 16 ഓവറുകളില്‍ നിന്ന് ആകെ 5.38 കോടി രൂപയാണ് കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചത്. കൂടാതെ ബിസിസിഐ നല്‍കുന്ന വിഹിതം കൂടിയായാല്‍ അത് അത് ഏഴ് കോടിയോളം രൂപയാകുമെന്ന് റിപ്പോര്‍ട്ട്. ആകെ വരുമാനത്തിലും ഇതുവരെ കേരളത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര മല്‍സരങ്ങളിലെ റെക്കോര്‍ഡാണിതെന്നു കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ നടന്ന രാജ്യാന്തര മല്‍സരങ്ങളില്‍ ഗാലറി പൂര്‍ണമായും നിറഞ്ഞപ്പോള്‍ പോലും രണ്ടു കോടിക്കു താഴെയായിരുന്നു ടിക്കറ്റ് വരുമാനം. തിരുവനന്തപുരത്തു ടിക്കറ്റ് വരുമാനമായി ലക്ഷ്യമിട്ടത് 2.36 കോടി രൂപയായിരുന്നെങ്കില്‍ ആവശ്യം ഏറിയതോടെ അത് 2.91 കോടി രൂപയായി ഉയര്‍ന്നു. 32000 ടിക്കറ്റുകളാണ് വിറ്റത്. പകുതിയിലേറെ ഓണ്‍ലൈനായി വിറ്റുപോയി. .ചെലവ് കണക്കൂകള്‍ ക്രോഡീകരിച്ചിട്ടില്ലെങ്കിലും രണ്ടര കോടിയോളം രൂപ വരുമെന്നാണ് ഏകദേശ കണക്ക്. മത്സരം ആറ് റണ്‍സിന് വിജയിച്ചതോടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.

Top