ഇരുനൂറു പെൺകുട്ടികളുമായി അവിഹിത ബന്ധം: വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട യുവതിയെ കൊന്നു തള്ളി; ബസ് കണ്ടക്ടർ പിടിയിൽ

ക്രൈം റിപ്പോർട്ടർ

കൊച്ചി: വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട കാമുകിയായ യുവതിയെ കൊലപ്പെടുത്തി ലോറിക്കടയിൽ തള്ളിയ കേസിൽ പൊലീസ് പിടികൂടിയ ബസ് കണ്ടക്ടർക്കു ഇരുനൂറിലധികം സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നു പൊലീസ്. കൊച്ചി ബി.ഒ.ടി പാലത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽ യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ ബസ് കണ്ടക്ടർ കാക്കനാട് പാട്ടുപുരയ്ക്കൽ പരപ്പേൽ അൻവർ അഷറഫിനെയാണ് (27) ചോദ്യം ചെയ്യുകയും ഇയാളുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഫോർട്ട്‌കൊച്ചി അമരാവതി അജിത്തിന്റെ ഭാര്യ സന്ധ്യയെ ബുധനാഴ്ച്ച പുലർച്ചെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തോപ്പുംപടിയിൽ തുറമുഖ ട്രസ്റ്റിലേക്കുള്ള ലോറികൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചേർത്തലയിലെ റിലയൻസ് ഇൻഫോടെക്കിൽ അസി. ഫിനാൻസ് മാനേജരായ സന്ധ്യ നേരത്തെ പാലാരിവട്ടത്തു ജോലി ചെയ്യുമ്പോഴാണ് അൻവറുമായി പരിചയത്തിലാവുന്നത്. കാക്കനാട് റൂട്ടിൽ അൻവർ ജോലി ചെയ്യുന്ന സ്വകാര്യ ബസിലാണ് സന്ധ്യ സ്ഥിരമായി യാത്ര ചെയ്തിരുന്നത്. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. രണ്ടരവർഷമായി ഇവർ അടുപ്പത്തിലായിരുന്നു. സംഭവദിവസം രാവിലെ സന്ധ്യയെ കാണണമെന്ന് അൻവർ ഫോണിലൂടെ ആവശ്യപ്പെട്ടു. വൈകിട്ട് ജോലികഴിഞ്ഞ് തിരികെ വിളിക്കാനെത്താൻ സന്ധ്യ നിർദേശിച്ചതനുസരിച്ച് സുഹൃത്തിന്റെ കാറുമായി അൻവർ ചേർത്തലയിലെത്തി. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സന്ധ്യ നിരന്തരം ശല്യപ്പെടുത്തിയതോടെ കൊലപാതകം നടത്താനുദേശിച്ചായിരുന്ന അൻവർ സന്ധ്യയെ വിളിച്ചതെന്ന് പൊലീസ് പറയുന്നു.

കാറിൽ വരുന്നതിനിടെ കുണ്ടന്നുർ ഭാഗത്തുവച്ച് വിവാഹം കഴിക്കണമെന്ന് അൻവറിനോട് സന്ധ്യ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഒരുമിച്ചു മരിക്കാമെന്നും അവർ പറഞ്ഞു. എന്നാൽ സന്ധ്യ ജീവിച്ചിരുന്നാൽ തന്റെ കുടുംബജീവിതം തകരുമെന്നു ബോധ്യമായതോടെ കൊലപ്പെടുത്താൻ തന്നെ അൻവർ തീരുമാനിക്കുകയായിരുന്നു. രാത്രി ഒമ്പതുമണിയോടെ ഇവർ ബി.ഒ.ടി. പാലത്തിനടുത്തെത്തി. കാർ പാലത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറികൾക്കിടയിലേക്കു കയറ്റിയിട്ടു.

നേരം വൈകിയെന്നും വീട്ടിൽപോകണമെന്നും സന്ധ്യ ആവശ്യപ്പെട്ടെങ്കിലും അൻവർ അനുവദിച്ചില്ല. തുടർന്ന്, സന്ധ്യയുടെ ഷാൾകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സന്ധ്യ മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷം മൃതദേഹം പാർക്ക് ചെയ്തിരുന്ന ലോറിയുടെ ടയറിനടിയിലേക്കു തള്ളിവച്ചു. ലോറി മുന്നോട്ടെടുക്കുമ്പോൾ ടയർ കയറി അപകടമാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഇതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവശേഷം സന്ധ്യയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ബാഗും ഷാളും കാറിൽ എടുത്തുവച്ച് അൻവർ രക്ഷപ്പെടുകയായിരുന്നു.

Top