പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിന്റെ അഞ്ചാം നിലയില്‍ നിന്നു ചാടി യുവതി ആത്മഹത്യ ചെയ്തു. കാസര്‍കോട് ഹൊസ്ദുര്‍ഗ് കല്ലംചിറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രാംദാസിന്റെ ഭാര്യ സിനി(31)യാണ് ആത്മഹത്യ ചെയ്തത്.
പ്രസവം കഴിഞ്ഞു നാലാം ദിവസമാണു സിനി ജീവനൊടുക്കിയത്. ഇന്നു രാവിലെ ഏഴോടെയാണു സംഭവം.
ഇരുപതിനാണു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സിനിയെ പ്രവേശിപ്പിച്ചത്. 21ന് അവിടെ വച്ച് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടാവുകയും സിനിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ യുവതിക്കൊപ്പം ഭര്‍ത്താവ് മാത്രമാണുണ്ടായിരുന്നത്. കുഞ്ഞ് ആശുപത്രിയില്‍ സുഖമായിരിക്കുന്നു. കരുണാകരന്‍ നാരായണി ദമ്പതികളുടെ മകളാണ് സിനി. മൂത്ത മകന്‍ അശ്വിന്‍. സത്യനും സുമയുമാണു സഹോദരങ്ങള്‍.


