9വയസ്സുകാരന്‍ 8വയസ്സുകാരിയെ പീഡിപ്പിച്ചു; ആണ്‍കുട്ടി പിടിയില്‍

ലക്‌നൗ: ഒന്‍പത് വയസ്സുകാരന്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ അര്‍ജുന്‍ ഗന്‍ജില്‍ ഭിക്ഷാടനം നടത്തിയാണ് പെണ്‍കുട്ടിയും കുടുംബവും ജീവിച്ചിരുന്നത്. ബലൂണ്‍ വില്‍പ്പനയായിരുന്നു ആണ്‍കുട്ടി ചെയ്തിരുന്നത്. ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നു. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയുടെ സ്ഥലത്ത് ആണ്‍കുട്ടി എത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഏകന സ്റ്റേഡിയത്തിനു പിറകിലുള്ള കാട്ടിലേക്ക് കുട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി പിതാവിനെ അറിയിക്കുകയും പിതാവ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവ സ്ഥലത്തുനിന്നും മുങ്ങിയ ആണ്‍കുട്ടിയെ പിന്നീട് പൊലീസ് പിടികൂടി.

 

Top