ഡെറാഡൂണിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടബലാത്സംഗം ചെയ്തു

ഡെറാഡൂണ്‍: ഡെറാഡൂണിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ വച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. കേസില്‍ സ്‌കൂളിലെ അഞ്ച് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിയാവുകയായിരുന്നു. പിന്നീടാണ് താന്‍ പീഡനത്തിന് ഇരയായ വിവരം പെണ്‍കുട്ടി സഹോദരിയോട് പറഞ്ഞത്. അങ്ങനെയാണ് ഒരു മാസം മുന്‍പ് നടന്ന പീഡന വിവരം പുറത്തുവന്നത്.

പീഡന വിവരം മറച്ചുവയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമം നടത്തിയതായി ഡിജിപി അശോക് കുമാര്‍ പറഞ്ഞു. നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചതായാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരിയും ഇവിടെ താമസിക്കുന്നുണ്ട്. മാതാപിതാക്കള്‍ ഇടയ്ക്കുമാത്രമാണ് മക്കളെ കാണായി ഇവിടെ എത്തുന്നത്. പീഡന വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളും ഇവിടേക്ക് എത്തിയിട്ടുണ്ട്.

Top