താരങ്ങളുടെ മക്കളുടെ കൂട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കുന്ന ആളാണ് ആരാധ്യ ബച്ചന്‍. പൊതുവെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും അകലം പാലിക്കാനാണ് ആരാധ്യശ്രമിക്കാറുള്ളത്. തങ്ങളുടെ സെലിബ്രിറ്റി ഇമേജ് മകളുടെ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കരുതെന്നാണ് ഇവരും പറയുന്നത്. മകള്‍ക്ക് വേണ്ടി ഇരുവരും പല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അഭിഷേക് ചെയ്ത ഒരു സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. വളരെ ഹൃദയസ്പര്‍ശിയായ അനുഭവത്തെക്കുറിച്ച് പ്രമുഖ ചാനലിന്റെ ഗെയിം ഷോയ്ക്കിടയിലാണ് വെളിപ്പെടുത്തിയത്. സുഖ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അപ്പുറത്ത് അവരുടെ വേദനകളില്‍ അവര്‍ക്കൊപ്പം നില്‍ക്കാനും കൂടി രക്ഷിതാക്കള്‍ക്ക് കഴിയണം. ഇത്തരത്തിലൊരു പിതാവാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍. ആരാധ്യയുടെ കാത് കുത്തുന്നതിനു മുന്‍പെ താന്‍ കാതു കുത്തിയ കാര്യത്തെക്കുറിച്ച് ചാനല്‍ പരിപാടിക്കിടയിലാണ് അഭിഷേക് വെളിപ്പെടുത്തിയത്. എത്രത്തോളം വേദനാജനകമായ കാര്യമാണ് കാതു കുത്തുന്നത് എന്നറിയാന്‍ വേണ്ടിയാണ് അത് ചെയ്തത്. അവള്‍ക്ക് മുന്‍പ് എനിക്ക് അതു മനസ്സിലാക്കണമായിരുന്നു.
മകളെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയും ചെയ്യാന്‍ ഇഷ്ടമില്ലാത്ത പിതാവാണ് അഭിഷേക്. പക്ഷേ പെണ്‍കുട്ടികള്‍ക്ക് കാതുകുത്തുന്നത് ഒരു സാധാരണ സംഭവമാണെന്ന് ഈ അച്ഛന് അറിയില്ലായിരുന്നോയെന്നാണ് ചിലര്‍ ചോദിക്കുന്നത്. കൊച്ചു മകള്‍ക്ക് വേണ്ടി മകന്‍ ചെയ്ത സാഹസത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബിഗ് ബിയും ആകെ സങ്കടത്തിലായി. അത്ര മേല്‍ ഹൃദയസ്പര്‍ശിയായ ഒരു സംഭവമല്ലേ ഇത്. മകള്‍ക്ക് വേണ്ടി അച്ഛന്‍ സഹിച്ച വേദനയെക്കുറിച്ച് അമ്മയായ ഐശ്വര്യയും അറിഞ്ഞിരുന്നില്ല.


