കട്ടപ്പനയില്‍ നിന്നും വീണ്ടുമൊരു ഹൃത്വിക് റോഷന്‍ ! വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ‘എബി’

കട്ടപ്പനയിലെ ഋത്വിക് റോഷനു പിന്നാലെ കട്ടപ്പനയില്‍ ചിത്രീകരണം നടക്കുന്ന മറ്റൊരു ചിത്രം കൂടി. വിനീത് ശ്രീനിവാസനെ നായകനാക്കി മലയാളത്തിലെ മുന്‍നിര പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ‘എബി’യാണു കട്ടപ്പനയില്‍ ചിത്രീകരണം നടത്തുന്നത്.

ഇടുക്കിക്കു പുറമെ എറണാകുളവും മൈസൂരും ദുബായും ചിത്രത്തിന്റെ ലൊക്കേഷനുകളാകും. എബിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ശ്രീകാന്ത് മുരളിയുടെ ആദ്യസംവിധാന സംരംഭമാണ് ഈ ചിത്രം. ശാരീരികമായ പരിമിതികള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിട്ട് ജീവിതവിജയം നേടുന്ന കഥാപാത്രമായാണ് വിനീത് എത്തുക.

ചിത്രത്തിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ താരം നടത്തിയിരുന്നു. സിനിമയില്‍ വേറിട്ട ഗെറ്റപ്പിലാണ് വിനീത് എത്തുക. ചിത്രത്തിന്റെ ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍. അനില്‍ ജോണ്‍സണ്‍, ബിജിപാല്‍, ജയ്സണ്‍ ജെ നായര്‍ എന്നിവരാണ് സംഗീതം. ചിത്രസംയോജനം ഇ എസ് സൂരജ്. കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവായ സുവിന്‍ കെ വര്‍ക്കിയാണ് എബിയുടെ നിര്‍മ്മാണം.

Top