ഫേസ്ബുക് പോസ്റ്റിലൂടെയുള്ള ആരോപണം അസത്യവും ഗൂഡാലോചനയുമാണ്:ജോമോൻ പുത്തൻപുരയ്ക്കൽ

കൊച്ചി:ഫേസ്ബുക് പോസ്റ്റിലൂടെ തനിക്കെതിരെ ഉയരുന്ന ആരോപണം അസത്യവും ഗൂഡാലോചനയുമാണെന്ന് മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു .തന്റെ ഫെയ്‌സ്ബുക്കിലൂടെ ആണ് ജോമോൻ ഫെയ്‌സ്ബുക്കിലൂടെയുള്ള ലൈംഗിക ചുവയുള്ള ആരോപണത്തിനുമറുപടി പറഞ്ഞത് .

പോസ്റ്റ് പൂർണ്ണമായി
എനിക്കെതിരെ അസത്യമായ ആരോപണം ഉന്നയിച്ച ഈ പറഞ്ഞ വ്യക്തി പൊതുതാല്പര്യം മുൻനിർത്തിയാണ് ആരോപണം ഉന്നയിച്ചതെങ്കിൽ ഫേസ്ബുക്കിൽ ഇടുന്നതിനു മുൻപോ അതിനു ശേഷമോ ഫോണിലൂടെ വിളിച്ച് എനിക്കെന്തു പറയാനുണ്ടെന്ന് ഒരു വാക്കു പോലും ചോദിച്ചിട്ടില്ല.   ആർക്കെങ്കിലും വേണ്ടി കൂലിക്കാണു പറയുന്നതെങ്കിൽ ചോദിക്കേണ്ട കാര്യമില്ലല്ലോ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭയ കേസിലെ ദൃക്‌സാക്ഷികൾ ഉൾപ്പെടെ 177 സാക്ഷികളുടെ മൊഴി ഓഗസ്റ്റ് 26 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും തുടർച്ചയായി എടുക്കുവാൻ തിരുവനന്തപുരം CBI കോടതി ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്.   പ്രതികൾ സുപ്രീം കോടതി വരെ പോയിട്ടും രക്ഷയില്ലാതെ വന്നിട്ടാണ് ഇപ്പോൾ വിചാരണ ആരംഭിക്കുന്നത്.   കഴിഞ്ഞ 27 വർഷത്തിനിടയിൽ നിരന്തരം നിയമ പോരാട്ടം നടത്തുന്ന എന്നെ കോടിക്കണക്കിനു രൂപ മുടക്കി ഇല്ലായ്‌മ ചെയ്യാനും  ഈ കേസ് അട്ടിമറിക്കാനും  ശ്രമിച്ചിട്ടു പരാജയപ്പെട്ടിരുന്നു.   ഇതിനേക്കാൾ ഹീനമായ ആരോപണങ്ങൾ എനിക്കെതിരെ ഇതിനു മുൻപ് ഉന്നയിപ്പിച്ചത് അസത്യമാണെന്നു നിയമപരമായി തെളിഞ്ഞിരുന്നു.

പാലക്കാട്‌ സ്വദേശിയായ ഒരു പെൺകുട്ടി നാലു വർഷം മുൻപ് എന്നെ കാണാൻ വന്നിരുന്നു.   അവർ ഗുജറാത്തിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ തന്റെ സഹപാഠിയും സുഹൃത്തുമായ ആൾ  ബലാത്സംഗം ചെയ്തുവെന്നും പിന്നീടൊരിക്കൽ സഹപാഠിയുടെ സുഹൃത്ത്‌ ബലാത്സംഗം ചെയ്തുവെന്നുമുള്ള  പരാതിയിൽ ഗുജറാത്ത്‌ പൊലീസ് FIR ഇട്ടു.   രണ്ടു പേരും മലയാളികളാണ്.  ആദ്യം ബലാത്സംഗം ചെയ്തയാൾ ഒരു യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലറുടെ മകനാണ്. കോഴിക്കോടുകാരനുമാണ്.  FIR ഇട്ടതിനെതിരെ ഒന്നാം പ്രതി ഗുജറാത്ത്‌ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയും ചെയ്തു.   FIR റദ്ദു ചെയ്യണമെന്നുള്ള പ്രതിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സമയത്താണ് എന്നെ കാണുന്നത്.

പെൺകുട്ടി കേരളത്തിൽ വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ള കമ്മീഷനുകളിൽ പരാതി കൊടുത്തുവെങ്കിലും ഗുജറാത്തിൽ നടന്ന സംഭവമായതിനാൽ തങ്ങൾക്ക് അധികാരമില്ലെന്നു പറഞ്ഞ് കേസ് തള്ളി.  മദ്രാസ്  ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജിയും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനുമായ എന്റെ സുഹൃത്ത്  ജസ്റ്റിസ്  V കനകരാജിനെ തമിഴ്‌നാട്ടിൽ ഈ പെൺകുട്ടിയെയും കൂട്ടിക്കൊണ്ടുപോയി ഞാൻ കണ്ടു.  അദ്ദേഹത്തിന്റെ ഉപദേശപ്രകാരം രണ്ടു ദിവസം ഇരുന്ന് പരാതി തയ്യാറാക്കി ഗുജറാത്ത്‌ മുഖ്യമന്ത്രിക്കും DGP ക്കും അയച്ചിരുന്നു.   അന്ന് പെൺകുട്ടി തൃശ്ശിനാപ്പള്ളിയിൽ ആയിരുന്നു പഠിച്ചുകൊണ്ടിരുന്നത്.   ജസ്റ്റിസ് കനകരാജിന്റെ വീട് സേലത്താണ്.   അവിടെ വെച്ചാണ് പരാതി തയ്യാറാക്കിയത്.   അന്ന് ഈ പെൺകുട്ടി താമസിച്ചത് ജസ്റ്റിസ് കനകരാജിന്റെ ഭാര്യയോടൊപ്പം ആയിരുന്നു.   അതിനുശേഷം മലയാളിയും എന്റെ സുഹൃത്തുമായ ഗുജറാത്ത്‌ DGP ആയിരുന്ന RV ശ്രീകുമാറിനെ ഈ പെൺകുട്ടിയും ഞാനും നേരിൽ കണ്ടു കാര്യങ്ങൾ സംസാരിച്ചപ്പോൾ  ഗുജറാത്ത്  ഹൈക്കോടതിയിലുള്ള കേസിൽ ഗവണ്മെന്റ് പ്രോസിക്യൂട്ടറെ കൂടാതെ പെൺകുട്ടി ഒരു അഭിഭാഷകനെ വെക്കുവാൻ സീനിയർ ആയ ഒരു അഭിഭാഷകനെ  RV ശ്രീകുമാർ  നേരിട്ട് ഇടപെട്ടു സൗജന്യമായി ഏർപ്പാടാക്കി കൊടുത്തു.   അതിനു ശേഷം പ്രതിയുടെ ഹർജിക്കു റിപ്ലൈ ഫയൽ ചെയ്യുവാൻ സമയം നീണ്ടുപോകുന്നു എന്നു പറഞ്ഞു പരാതിപ്പെട്ടപ്പോൾ ഞാൻ സുപ്രീം കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് പരിപൂർണന്റെ  വളർത്തുമകനായ അഡ്വക്കേറ്റ് കൃഷ്ണപ്രസാദിന് അഭയ കേസുമായി ബന്ധപ്പെട്ടു 20000 രൂപ വക്കീൽ ഫീസ് കൊടുത്തു കേരള ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുവാൻ തയ്യാറാക്കി കൊണ്ടിരിക്കുന്നതിനിടയിൽ അഭയ കേസ് മാറ്റി വച്ചിട്ട് ഈ പെൺകുട്ടിയുടെ ഹർജി തയ്യാറാക്കി കൊടുക്കണമെന്ന് ഞാൻ പറഞ്ഞ പ്രകാരം അഡ്വക്കേറ്റ് കൃഷ്ണപ്രസാദ്‌ ഈ പെൺകുട്ടിക്ക് ഹർജി തയ്യാറാക്കി ഇ മെയിലിൽ അയച്ചുകൊടുത്തിരുന്നു.

കൂടാതെ തൃശ്ശിനാപ്പള്ളിയിൽ ഈ പെൺകുട്ടി പഠിച്ചു കൊണ്ടിരുന്ന കോളേജിൽ നിന്നും പഠനം അവസാനിപ്പിച്ചു പോകുവാൻ കോളേജ് നോട്ടീസ് കൊടുത്തതിനെ
തിരെ റിട്ടയേർഡ് ജസ്റ്റിസ് കനകരാജിന്റെ മകൾ മദ്രാസ് ഹൈക്കോടതി അഭിഭാഷക എന്റെ അഭ്യർത്ഥനപ്രകാരം ഈ പെൺകുട്ടിക്കു വേണ്ടി ഹർജി കൊടുത്തു സ്റ്റേ വാങ്ങുകയും ഈ പെൺകുട്ടി കോളേജിൽ പഠനം തുടരുകയും ചെയ്തു.   ഇതിനു ശേഷം കോതമംഗലത്തെ ഒരു കോളേജിൽ അധ്യാപികയായി അവർക്കു ജോലി കിട്ടിയിരുന്നു.  മേല്പറഞ്ഞ കാര്യങ്ങൾക്കു വേണ്ടി ഒരു രൂപ പോലും ഞാൻ ഇവരുടെ കയ്യിൽ നിന്നും വാങ്ങുകയോ ഇവർക്ക് ചിലവാകുകയോ ചെയ്തിട്ടില്ല.   എന്റെ കയ്യിൽ നിന്നും ഇവർക്കു വേണ്ടി ഒരുപാടു പണം ചിലവായ സമയത്ത് ഇവർ എനിക്കു പണം തിരിച്ചു തരാൻ ശ്രമിച്ചപ്പോൾ ഇപ്പോൾ എന്റെ കയ്യിൽ പൈസ ഉണ്ടെന്നും പൈസ ആവശ്യമുള്ളപ്പോൾ ചോദിച്ചു കൊള്ളാമെന്നും പറഞ്ഞിരുന്നു.


കഴിഞ്ഞ വർഷം ഓഗസ്റ്റിലെ വെള്ളപ്പൊക്ക സമയത്ത് അഭയ കേസിൽ ഹൈക്കോടതിയിൽ വാദം നടന്നുകൊണ്ടിരുന്നപ്പോൾ വക്കീൽ ഇല്ലാതെ നേരിട്ടു ഞാൻ കേസ് വാദിച്ചുകൊണ്ടിരുന്ന ഘട്ടത്തിൽ ഒരു മാസത്തോളം എനിക്ക് എറണാകുളത്തു ഹോട്ടലിൽ താമസിക്കേണ്ടിവന്നു.   റൂം വെക്കേറ്റു ചെയ്തപ്പോൾ 10000 രൂപയുടെ കുറവു വന്നു.   അപ്പോൾ പെട്ടെന്ന് മറ്റു മാർഗങ്ങൾ ഇല്ലാഞ്ഞതു കൊണ്ട് അവരോടു ചോദിക്കുകയും അവർ 10000 രൂപ അവരുടെ അക്കൗണ്ടിൽ നിന്നും എന്റെ അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു.   അതിനു ശേഷം ഈ പെൺകുട്ടി ഗുജറാത്ത്‌ ഹൈക്കോടതിയിലെ കേസ് പിൻവലിക്കാൻ പോവുകയാണ്,  ഇനി കേസ് നടത്തിയിട്ടു കാര്യമില്ല എന്ന് എന്നെ വിളിച്ചു പറഞ്ഞു.   ഞാൻ പറഞ്ഞു ഇത്രയും കഷ്ടപ്പെട്ട് ഇത്രയും ആളുകളെ കൊണ്ട് ചെയ്യിപ്പിച്ചിട്ടു പരാതി ഇല്ലെന്നു പറയുന്നതു ശരിയല്ലെന്ന്.   ഞാൻ ശരിക്കും വഴക്കു പറഞ്ഞു.   അപ്പോൾ അവർ പറഞ്ഞതു അവരെ പീഡിപ്പിച്ചയാൾ കല്യാണം കഴിച്ചെന്നും അയാളുടെ രണ്ടാം ഭാര്യയായി അവർക്കു ജീവിക്കണമെന്നും അതിനു നിയമപരമായി ഉത്തരവു വാങ്ങി തരുമോ എന്നും ചോദിച്ചു.   അങ്ങനെയൊരു കീഴ്വ ഴക്കമില്ലെന്നും പ്രതിയെ ശിക്ഷിക്കാനേ കഴിയുകയുള്ളൂവെന്നും ഞാൻ പറഞ്ഞു.   ഇതേ കാര്യം ശരിയാണെന്ന് ജസ്റ്റിസ് കനക രാജും RV ശ്രീകുമാറും ഈ പെൺകുട്ടിയോടു പറഞ്ഞിരുന്നു.   അപ്പോൾ ഈ 10000 രൂപ വാങ്ങി ഒരു മാസം ആകുന്നതിനു മുൻപെ തന്നെ അത് ഉടനെ തിരിച്ചു തരണമെന്നു മെന്ന് അവർ പറഞ്ഞു.   ഉടനെ ബുദ്ധിമുട്ടാണ്,  വൈകാതെ തരാമെന്നു ഞാനും പറഞ്ഞു.   ആ പെൺകുട്ടി ഉടനെ തന്നെ തൃശൂർ വനിതാ സെല്ലിൽ ഞാൻ 10000 രൂപ തരാനുണ്ടെന്നു പറഞ്ഞ് പരാതി നൽകി.   അവർ എന്നെ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു.   ഞാൻ ഒരു നോട്ടം കൊണ്ടോ ലൈoഗികച്ചുവയോടെ സംസാരിച്ചോ പീഡിപ്പിച്ചതായോ പരാതിയിലുണ്ടോ എന്ന് ഞാൻ വനിതാ പോലീസിനോട് ചോദിച്ചു.   പരാതിയിൽ ഇതൊന്നുമില്ല.   10000 രൂപ വാങ്ങിയത് തന്നില്ല എന്നു മാത്രമേയുള്ളു എന്നു പറഞ്ഞു.   അപ്പോൾ ഞാൻ ഈ പെൺകുട്ടിയെ സഹായിച്ച വിവരവും എന്റെ കയ്യിൽ നിന്നും പണം ചിലവായ കാര്യവും അവരോടു  പറഞ്ഞു.   ഈ 10000 രൂപ ഞാൻ കൊടുക്കേണ്ട കാര്യമില്ലഎനിക്കു ചിലവായതാണ് എന്നാൽ അവർക്കു നിർബന്ധമാണെങ്കിൽ ഞാൻ കൊടുക്കാം എന്നു പറയുകയും ചെയ്തു.  ഇവരെ ഇത്രയും സഹായിച്ച എനിക്കെതിരെ ഇവർ പരാതി കൊടുക്കണമായിരുന്നോ നേരിട്ട് എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ പൈസ കൊടുക്കുമായിരുന്നല്ലോ എന്നും പറഞ്ഞു.   പിന്നീട് വനിതാ പോലീസ് എന്നെ വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.

പൈസ വാങ്ങിയത് തിരിച്ചു കൊടുക്കണമെന്നു മാത്രം പരാതിയിൽ എഴുതിയാൽ പീഢനം ആവില്ലെന്ന് അറിഞ്ഞുകൊണ്ട് പീഢനം ആക്കാൻ വേണ്ടി എരിവും പുളിയും ചേർത്ത് എന്റെ ശത്രുക്കൾ പലരുമായും ചേർന്ന് ഗൂഢാലോചന നടത്തി അഡ്വക്കേറ്റ് ആളൂരിന്റെ കൂടെ നടക്കുന്ന ഒരു അഭിഭാഷകനാണ് അയാളുടെ ഫേസ്ബുക് പോസ്റ്റിലൂടെ അസത്യമായ കാര്യങ്ങൾ പറഞ്ഞ് എന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. എനിക്കെതിരെ ആരോപണം ഉന്നയിച്ച അഭിഭാഷകന് പെൺകുട്ടിയുമായി നാലു വർഷത്തെ പരിചയവും അടുപ്പവും ഉണ്ടായിട്ടും പെൺകുട്ടിയെ സഹായിക്കാൻ ഒരു ചെറുവിരൽ പോലും അനക്കാതെ,  പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത മലയാളികളായ രണ്ടു പേരെ കുറിച്ച് അഭിഭാഷകന്റെ ഫേസ്ബുക്കിൽ ഒരക്ഷരം പറയാതെ കാഴ്‌ചക്കാരനായി നിന്നുകൊണ്ട്,  ഇതിലൂടെ എന്നെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്.

Top