സിനിമ ഭരിക്കുന്നത് നായകന്മാര്‍; നായികമാര്‍ക്ക് അതിലിടപെടാന്‍ നായികമാര്‍ക്ക് കഴിയില്ലെന്ന് നടന്‍ ബൈജു

തിരുവനന്തപുരം: സിനിമാ ലോകത്ത് ഇപ്പോള്‍ മീടൂ ക്യംപെയ്ന്‍ ശക്തമായി വരികയാണ്. അതിനിടയിലാണ് നായകന്മാരും നായികമാരും തമ്മിലുള്ള വ്യത്യാസങ്ങള്‍ എടുത്തു പറഞ്ഞ് നടന്‍ ബൈജു രംഗത്തെത്തിയത്. നായക നടന്‍മാരുടെ പേരിലാണ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇഷ്ടമുള്ള നടന്‍മാരും നായികമാരേയും ടെക്‌നീഷ്യന്‍മാരേയുമാകും സിനിമയില്‍ എടുക്കുക. അതില്‍ നായികമാര്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് ബൈജുവിന്റെ പ്രതികരണം.

ഇത് മാത്രമല്ല, ഏത് പുരുഷനെ കുറിച്ചും ആര്‍ക്ക് വേണമെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാമെന്ന അവസ്ഥയാണ് ഇപ്പോഴെന്നും സിനിമ ആരംഭിച്ചത് മുതല്‍ വ്യവസായം ഭരിക്കുന്നത് നായകന്‍മാരാണെന്നും അത് ആരും മറക്കരുതെന്നും ബൈജു അഭിപ്രായപ്പെട്ടു.
സിനിമാ വ്യവസായത്തെ നിയന്ത്രിക്കാനുള്ള സ്വാധീനം നായികമാര്‍ക്ക് ഇല്ല. ജനം സിനിമ കാണാന്‍ തീയറ്ററില്‍ എത്തുന്നത് നായികമാരെ കണ്ടിട്ടല്ല, ടെലിവിഷന്‍ റൈറ്റ് പോലും വില്‍ക്കപ്പെടുന്നത് നായകന്‍മാരെ പരിഗണിച്ചല്ലേയെന്നും ബൈജു ചോദിച്ചു

Top