ബൂമറാംഗില്‍ ശരിക്കും ഹീറോ സംയുക്തയാണ്; ഇനി 35 കോടിയുടെ സിനിമ മലയാളത്തില്‍ എടുത്താല്‍ അഭിനയിക്കുമായിരിക്കും- ബൈജു

ബൂമറാംഗ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി സംയുക്തയുടെ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു. സംയുക്ത പ്രൊമോഷന് വരാത്തത് എന്താണെന്ന് തനിക്കറിയില്ലെന്നും ഏതെങ്കിലും സിനിമയുടെ ഷൂട്ടിലായിരിക്കുമെന്നും ബൈജു.

സിനിമയ്ക്ക് പ്രൊമോഷന്‍ നല്‍കേണ്ടത് ആരും പറഞ്ഞ് ചെയ്യിക്കേണ്ടതല്ല. സ്വന്തമായി തോന്നേണ്ടതാണ്. വരാത്തത് വേറെ ഷൂട്ടില്‍ ആയിട്ടാകും. വേറെ സിനിമയ്ക്ക് ഡേറ്റ് കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. മാത്രമല്ല, സിനിമയുടെ റിലീസ് കുറേ തവണ മാറ്റി വയ്ക്കുകയും ചെയ്തു. സിനിമയിലെ ഹീറോ സംയുക്തയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

35 കോടിയുടെ സിനിമയിലെ അഭിനയിക്കൂ എന്നു പറയുന്നു. അതിനെക്കുറിച്ച് അറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മലയാളത്തില്‍ 35 കോടിയുടെ സിനിമ എടുത്താല്‍ അഭിനയിക്കുമായിരിക്കുമെന്നും ബൈജു പറയുന്നു.

Top