മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; നിയന്ത്രണം വിട്ട ജീപ്പ് രണ്ടുകാറുകളും സ്‌കൂട്ടറും ഇടിച്ച് തെറിപ്പിച്ചു 

മാമുക്കോയ സഞ്ചരിച്ച ജീപ്പ് കോഴിക്കോട് അപകടത്തില്‍ പെട്ടു. നിയന്ത്രണം വിട്ടുവന്ന ജീപ്പ് രണ്ടുകാറുകളും സ്‌കൂട്ടറും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഫറൂഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശി ജോമോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമാണ്. മാമുക്കോയയുടെ സ്വന്തം വാഹനമാണ് അപകടത്തില്‍ പെട്ടത്. മാമുക്കോയക്ക് കാര്യമായ പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ മാമൂക്കോയയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊണ്ടയാട് ബൈപ്പാസില്‍ വൈകിട്ടാണ് അപകടം നടന്നത്.

Top