
കൊല്ലം: സ്ഥാനാര്‍ത്ഥിയായ താരങ്ങളെല്ലാം പ്രചരണവുമായി തിരക്കിലാണ്. ആവേശകരമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. വ്യത്യസ്തമാര്‍ന്ന പ്രചരണങ്ങളാണ് ഇവര്‍ സംഘടിപ്പിക്കുനന്ത്. നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുകേഷ് ഇത്തവണ കുട്ടികളെ കൈയ്യിലെടുത്താണ് പ്രചാരണം നടത്തുന്നത്.
കുട്ടികള്‍ക്കുവേണ്ടി മധുരം മാമ്പഴം എന്ന പ്രസിദ്ധീകരണം പുറത്തിയിരിക്കുകയാണ് മുകേഷ്. ബാലസംഘത്തിന്റെ പേരിലിറക്കുന്ന മധുര മാമ്പഴം എന്ന പ്രസിദ്ധീകരണം ബാല നടന്‍ ഗൗരവ് മേനോന്‍ പ്രകാശനം ചെയ്തു.
പ്രസദ്ധീകരണത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മുഖംമൂടിയും അരിവാള്‍ ചുറ്റിക വരക്കാനുള്ള മാര്‍ഗങ്ങളും മുകേഷിലേക്ക് വഴി കാട്ടാനുള്ള കളികളും കവിതകളും കഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധുര മാമ്പഴത്തിന്റെ പ്രകാശത്തിനോടനുബന്ധിച്ച് മാമ്പഴോത്സവവും സംഘടിപ്പിച്ചിരുന്നു.
കുട്ടികള്‍ക്ക് മുകേഷിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ബാല നടന്‍ ഗൗരവ് മേനോനെക്കൂടാതെ നടനും നിര്‍മ്മാതാവുമായ വിജയ്ബാബു, ജില്ലയിലെ മറ്റ് സിപിഐഎം നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.