നടൻ പി.സി ജോർജ് അന്തരിച്ചു : വിട വാങ്ങിയത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം

സ്വന്തം ലേഖകൻ

 

കൊച്ചി: വില്ലൻവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പി സി ജോർജ് (74) അന്തരിച്ചു. വൃക്കരോഗബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിയുകയായിരുന്നു. ചാണക്യൻ, അഥർവ്വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

‘അംബ, അംബിക, അംബാലിക’ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കെ ജി ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

‘സംഘം’ സിനിമയിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രത്തിലൂടെയാണ് മലയാള ചലചിത്ര രംഗതത്ത് ഏറെ ശ്രദ്ധേയനായത്. ഭാര്യ: കൊച്ചു മേരി. മക്കൾ: കനകാംബലി, കാഞ്ചന, സാബൻ റിജോ.

Top