ദിലീപ് കുടുങ്ങി ?ഫോറൻസിക് ഫലം എത്തി.ജനപ്രീയന് ഇനി രക്ഷയില്ല….

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച്‌ ചണ്ഡീഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് (സി.എഫ്.എസ്.എല്‍.) തയാറാക്കിയ റിപ്പോര്‍ട്ട് ദിലീപിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടതെന്നും ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തിലേതാണെന്നുമായിരുന്നു ദിലീപിന്റെ പ്രധാനവാദം. വീഡിയോയില്‍ കൃത്രിമം ഉണ്ടെന്നും വീഡിയോയിലെ സ്ത്രീ ശബ്ദം നടിയുടേതല്ലെന്നുമായിരുന്നു മറ്റൊരു വാദം. ഇതൊന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് ശരിവയ്ക്കുന്നില്ലെന്നാണ് സൂചന.

Top