പ്രതികളെ നടി തിരിച്ചറിഞ്ഞു.സുനി, വിജീഷ് എന്നിവരെ തിരിച്ചറിയല്‍ പരേഡില്‍ നിന്ന് ഒഴിവാക്കി

കൊച്ചി:ജയിലിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയില വെച്ച് നടിയെ അക്ക്രമിച്ചവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ആലുവ സബ്ജയിലില്‍ വെച്ചാണ് നടത്തിയത് . പ്രതികളെയെല്ലാം നടി തിരിച്ചറിഞ്ഞു. ആലുവ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.

നടിയെ ആക്രമിച്ച കേസില്‍ ആദ്യം പിടിയിലായ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രദീപ്, മണികണ്ഠന്‍ എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണ് ആലുവ സബ്ജയിലില്‍ നടന്നത്. പ്രതികളെയെല്ലാവരെയും നടി തിരിച്ചറിഞ്ഞു. വൈകീട്ട് 3.30 ന് തുടങ്ങിയ തിരിച്ചറിയല്‍ പരേഡ് 5 മണിവരെ നീണ്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. വന്‍ പോലീസ് സന്നാഹത്തോടെയാണ് നടി ജയിലിലെത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞതോടെ ഇത് കേസില്‍ പ്രധാന തെളിവാകും.

കഴിഞ്ഞ ദിവസം പിടിയിലായ പള്‍സര്‍ സുനി, വിജീഷ് എന്നിവരെ തിരിച്ചറിയല്‍ പരേഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എസിജെഎം കോടതിയില്‍ നിന്ന് ഇവരെ പൊലീസ് പിടികൂടിയ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങളില്‍ വന്നതിനാലാണ് തിരിച്ചറിയല്‍ പരേഡില്‍ നിന്ന് ഒഴിവാക്കിയത്.

Top