ദിലീപ് കേസിലെ മാഡം സിനിമാനടി; ആരാണെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം

മാഡത്തെ കുറിച്ച് അറിയാവുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രമാണ്. അവര്‍ തന്നെ തുറന്നുപറഞ്ഞാല്‍ മാത്രമേ ഇനി ആ വ്യക്തി ആരാണെന്ന് ബോധ്യമാകൂ. പോലീസ് വരെ തള്ളിക്കളഞ്ഞ പിന്നില്‍ കളിച്ച മാഡം ആരാണ്. എല്ലാം അറിയാന്‍ മണിക്കൂറുകള്‍ മാത്രം.

യുവനടിയെ ആക്രമണത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ട്. അത് സിനിമാ നടി തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവരുടെ പേര് ഉടന്‍ വെളിപ്പെടുത്തും-കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്.

കേസില്‍ മുഖ്യ ആസൂത്രണം നടത്തിയ മാഡം ഒരു നടിയാണ്. അവരുടെ പേര് അടുത്ത ബുധനാഴ്ച താന്‍ തന്നെ വെളിപ്പെടുത്തുമെന്നാണ് സുനി പറയുന്നത്. കേസില്‍ അറസ്റ്റിലായ വിഐപി പറഞ്ഞില്ലെങ്കില്‍ ആ പേര് 16ന് പരസ്യപ്പെടുത്തുമെന്നും സുനി വ്യക്തമാക്കി.

പള്‍സര്‍ സുനി നേരത്തെ കോടതിയിലെത്തിയപ്പോഴും ഇത് സംബന്ധിച്ച് പറഞ്ഞിരുന്നു. ഇപ്പോള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്.

എന്നാല്‍ നേരത്തെ പറഞ്ഞതിനേക്കാള്‍ കുറച്ചധികം കാര്യങ്ങള്‍ ഇപ്പോള്‍ സുനി വെളിപ്പെടുത്തിയിരിക്കുന്നു.

വ്യാജതിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.

അതിനിടെ സുനി പറഞ്ഞ മാഡം കെട്ടുകഥയാണെന്ന പ്രചാരണവും വന്നു. കേസ് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സുനി മാഡത്തെ കുറിച്ച് പറയുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കെട്ടുകഥയല്ല താന്‍ പറയുന്നതെന്ന് സുനി ഇന്ന് പറഞ്ഞു.

Top