നടിയുടെ മൊഴി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു; നിര്‍ണ്ണായക വിവരങ്ങള്‍ പ്രചരിച്ചതില്‍ ആശങ്ക

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തില്‍ നടിയുടെ മൊഴി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ ആലുവ പൊലീസ് തയാറാക്കിയ റിമാന്‍ഡ് അപേക്ഷയിലെ നിര്‍ണായക വിവരങ്ങളാണ് പ്രചരിച്ചത്. റിമാന്‍ഡ് അപേക്ഷയില്‍ നടിക്കെതിരെ ഉണ്ടായ അക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. ഇതാണ് സോഷ്യമീഡിയയിലൂടെയും പ്രത്യേകിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചത്. കോട്ടയം ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രനാണ് അന്വേഷണ ചുമതല.

 

Top