നടി ആക്രമണക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കി

കണ്ണൂര്‍: നടി ആക്രമണക്കേസില്‍ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വന്‍ തിരിച്ചടി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതികള്‍ക്ക് അഭയം നല്‍കിയെന്നും തെളിവ് നശിപ്പിച്ചെന്നുമായിരുന്നു ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം.

പ്രതികള്‍ക്ക് അഭയം നല്‍കിയെന്നും തെളിവു നശിപ്പിച്ചെന്നും കാണിച്ച് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ക്ക് നിയമപരമായി അംഗീകരിക്കാവുന്ന തെളിവുകളില്ലെന്നു ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. കേസിലെ പ്രതി സുനില്‍കുമാറിനു വേണ്ടി ആദ്യഘട്ടത്തില്‍ ഹാജരായ അഭിഭാഷകരായിരുന്നു ഇരുവരും. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ യഥാര്‍ഥ ഫോണ്‍ കണ്ടെത്തിയിട്ടില്ല. അതിനാല്‍ തെളിവുകള്‍ നശിപ്പിച്ചെന്നു സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുനില്‍കുമാര്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഈ അഭിഭാഷകരെ ഏല്‍പിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ണായക തെളിവുകള്‍ ഒളിപ്പിച്ചെന്ന കുറ്റം പ്രതീഷ് ചാക്കോയ്‌ക്കെതിരെ പൊലീസ് ചുമത്തിയത്. ചോദ്യം ചെയ്യുന്നതിനായി പൊലീസ് നല്‍കിയ നോട്ടിസ് അവഗണിച്ച് പ്രതീഷ് ചാക്കോ ഒളിവില്‍ പോയിരുന്നു. പിന്നീട് ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പ്രധാന തെളിവായ മെമ്മറികാര്‍ഡ് നശിപ്പിച്ചു എന്ന കുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

Top