ഭാവനയുടെ വിവാഹം തിയതി തീരുമാനിച്ചിട്ടില്ലെന്ന് കുടുംബം.പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

കൊച്ചി: ഭാവനയുടെ വിവാഹ തിയതി തീരുമാനിച്ചിട്ടില്ല . ഭാവനയും നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22ന് നടക്കുമെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത് . പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കുടുംബം ഒരു പ്രമുഖ മാധ്യമത്തോടു പറഞ്ഞു. ജ നുവരിമാസത്തിലായിരിക്കും ഭാവനയുടെ വിവാഹം. എന്നാല്‍ കൃത്യമായ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. ഡിസംബര്‍ 22, 26 തിയതികളില്‍ വിവാഹം നടക്കുമെന്ന രീതിയില്‍ പല ഓണ്‍സൈറ്റുകളില്‍ വാര്‍ത്തകള്‍ കണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും കുടുംബം വ്യക്തമാക്കി.

Top