വിവാദങ്ങള്‍ക്ക് അവധി നല്‍കി കാവ്യ സിനിമയിലെത്തുന്നു; വരുന്നത് ഇതുവരെ കാണാത്ത റോളിൽ

കാവ്യാ മാധവന്‍ തിരികെയെത്തുന്നു. വിവാദ കോലാഹലങ്ങള്‍ക്ക് വിരാമിടാനാണ് താരത്തിന്റെ തീരുമാനം. പിന്നണി ഗായികയായാണ് കാവ്യ വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്.

പ്രമുഖ നടന്‍ സലിംകുമാര്‍ അണിയിച്ചൊരുക്കുന്ന ജയറാം നായകനാകുന്ന ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ് ദിലീപുമായുള്ള വിവാഹശേഷം കാവ്യ സിനിമാ രംഗത്തെത്തുന്നത്.

വിനോദയാത്രയുടെ പശ്ചാത്തലത്തിലാണ് ഗാനരംഗം. വിജയ് യേശുദാസാണ് മെയില്‍ വോയിസ് ആലപിച്ചിരിക്കുന്നത്. പ്രമുഖ സംവിധായകന്‍ നാദിഷായുടേതാണ് വരികള്‍. സംഗീതം പകര്‍ന്നിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. നാദിര്‍ഷയുടെ അനിയന്‍ സമദ്, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ആല്‍വിന്‍ ആന്റണി, ഡോ. സഖറിയാ തോമസ്, ശ്രീജിത് രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.

Latest
Widgets Magazine