വിട പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശ്രീവിദ്യ ഇന്നും മലയാളി മനസുകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ശ്രീവിദ്യ. പ്രണയത്തിലും ദാമ്പത്യത്തിലുമെല്ലാം തിരിച്ചടികൾ നേരിട്ട ശ്രീവിദ്യ അമൃത ടി.വിയിലെ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധനേടിയിരിക്കുകയാണ്.
1978ല്‍ നിര്‍മാതാവ് ജോര്‍ജ് തോമസിനെ വിവാഹം കഴിച്ച താരം 99 ഏപ്രിലില്‍ വിവാഹ മോചനം നേടിയിരുന്നു. പല പ്രണയങ്ങളുണ്ടായിരുന്നെങ്കിലും എല്ലാം തകരുകയായിരുന്നു. തനിക്ക്് തന്റെ ജീവിതം തകര്‍ത്തവരോട് പ്രതികാരം ചെയ്യണമില്ലെന്നാണ് ഒരു ചോദ്യത്തിന് മറപടിയായി നടി പറയുന്നത്.
ആരെയും ശിക്ഷിക്കണമെന്ന്് ഞാന്‍ ആ്രഗഹിച്ചിട്ടില്ല. പക്ഷെ, എന്നെ ഉപദ്രവിച്ചവരെ എല്ലാം എക്‌സ്‌പോസ്് ചെയ്യണമെന്ന്് എനിക്കുണ്ടായിരുന്നു. സ്‌നേഹമുള്ള സ്ത്രീയോട് എന്തു ചോദിച്ചാലും അവരതു അടിയറവ് വയ്ക്കും. സാധുവായി അഭിനയിച്ച് ഒരു സാധു സ്ത്രീയുടെ കഴുത്ത് അറുത്തു കളയുന്ന അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. അയാള്‍ക്ക് എങ്ങനെ എന്നോട് ദ്രോഹം ചെയ്യാന്‍ തോന്നിയത് എന്നെനിക്കറിയില്ല. അയാള്‍ക്ക് വേണ്ടി ഞാന്‍ മതം മാറി, എല്ലാവരെയും ഉപേക്ഷിച്ച് അയാളെ വിശ്വസിച്ച് കൂടെ ചെന്നു.
ഞാന്‍ ഒരുത്തി മാത്രം വലിയൊരു കുടുംബത്തിലേക്ക് വരികയാണ്. എന്നെ ദ്രോഹിക്കേണ്ട കാര്യമില്ല. എന്നോട് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ എടുത്ത് കൊടുത്തേനെ. എന്നെ കല്യാണം കഴിക്കേണ്ടയാള്‍ മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ എനിക്ക് ദേഷ്യമായി. പേരു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇയാള്‍ക്ക് കല്യാണം കഴിക്കാമെങ്കില്‍ എനിക്ക് കഴിക്കേണ്ട എന്നായിരുന്നു ചിന്ത.
22 വയസായിരുന്നു അന്ന് ഞങ്ങള്‍ക്ക്. വിവാഹം പറഞ്ഞ് ഉറപ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞ് നടത്താമെന്നാണ് അന്നു പറഞ്ഞിരുന്നത്. അതിനിടെ അയാളെക്കുറിച്ച്, അയാളുടെ പുതിയ ബന്ധങ്ങളെക്കുറിച്ച് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഞാനുമായുള്ള വിവാഹമല്ല, പകരം മറ്റൊരാളുമായുള്ള വിവാഹമാണ് നടക്കുകയെന്ന് ഒരു ദിവസം എന്നോട് വന്നു പറഞ്ഞു. ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച കൊണ്ട് എനിക്കയ്യാളെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഒരുപക്ഷെ, അയാളോടുള്ള വാശിയായിരിക്കാം ആ പ്രായത്തില്‍ തന്നെ മറ്റൊരു വിവാഹത്തില്‍ ഞാന്‍ പെട്ടത്.
വിവാഹം കഴിച്ചയാളെ വിശ്വസിച്ചകൊണ്ട് ഞാന്‍ റോഡിലായി. എന്റെ സഹോദരനോടാണ് ഞാന്‍ അഭയം ചോദിച്ചത്. അതിനിടെ രണ്ടു മൂന്നു സിനിമകള്‍ കിട്ടി. ഒരു വീടിന് അഡ്വാന്‍സ് കൊടുക്കാനുള്ള തുക അന്നെനിക്ക് കിട്ടി. എന്റെ ജീവിതത്തില്‍ നല്ല സമയം വിവാഹത്തിന് മുമ്പുള്ളതായിരുന്നെന്നും ശ്രീവിദ്യ പറയുന്നു.


