നടിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്ന് മെമ്മറി കാര്‍ഡിലേയ്ക്ക് പകര്‍ത്തി; മെമ്മറി കാര്‍ഡ് സുനിയുടെ അഭിഭാഷകന്റെ കൈവശമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്ന് മെമ്മറി കാര്‍ഡിലേയ്ക്ക് മാറ്റിയെന്ന് പള്‍സര്‍ സുനിയുടെ മൊഴി. മെമ്മറി കാര്‍ഡ് തന്റെ അഭിഭാഷകന് കൈമാറിയെന്നുമാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഇത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സുനി അറിയിച്ചതായാണ് പറയുന്നത്. അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകള്‍ കൂടുതല്‍ പരിശോധിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാവൂ എന്ന നിലപാടിലാണു അന്വേഷണ സംഘം. വെളുത്ത സാംസങ് ഫോണിലാണ് നടിയുടെ ചിത്രങ്ങള്‍ സുനി പകര്‍ത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ കായലില്‍ നിന്നും എറിഞ്ഞെന്നായിരുന്നു സുനിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നാവികസേനയുടെ സഹായത്തോടെ കായലില്‍ മുങ്ങിത്തപ്പിയിട്ടും ഫോണ്‍ ലഭിച്ചിരുന്നില്ല.

കഴിഞ്ഞദിവസം കേസിലെ പ്രതികളായ നാലുപേരുടെ കസ്റ്റഡി കാലാവധി അന്വേഷണ സംഘം നീട്ടിവാങ്ങിയിരുന്നു. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങിയത്. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ആവശ്യം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top