എം80 മൂസയിലെ നടിയുടെ അശ്ലീല വീഡിയോ പ്രചരിക്കുന്നു; വീഡിയോ വ്യാജം

എം80 മൂസയിലെ നടിയുടെ വ്യാജ വീഡിയോ പ്രചരിക്കുന്നതിനെതിരെ പോലീസ് പരാതി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകിയെന്ന് നടി അഞ്ജു പാണ്ടിയാടത്ത് പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. മീഡിയാവണ്‍ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്‍റെ പേരും ലോഗോയും ഉപയോഗിച്ചാണ് പ്രചരണം നടക്കുന്നത്.

അഞ്ജു നല്‍കിയ പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടന്ന് പോലീസ് അറിയിച്ചു. ഇത്തരം പ്രചരണം നടത്തിയവരെയും ഷെയര്‍ ചെയ്തവരെയും ഉടന്‍ തന്നെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞതായി അഞ്ജു വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ച് ദിവസങ്ങളായി എന്‍റെ പേരിൽ വാട്ടസ്ആപിലും മറ്റ് ഓണ്‍ലൈന്‍ മീഡിയകളിലും ചില വീഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതിലെ വീഡിയോമായിട്ട് എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അഞ്ജു വ്യക്തമാക്കി.

ചാനലിന്‍റെ പേരും ലോഗോയും ദുരുപയോഗും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ മീഡിയാവണ്ണിന്‍റെ ലീഗല്‍ മാനേജര്‍ കോഴിക്കോട് ഡിസ്ട്രിക് പോലീസ് ചീഫിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്
അഭ്യർത്ഥിക്കുകയും ചെയ്തെന്നും ഫേസ്ബുക്കിൽ വ്യക്തമാക്കി.

Top