ശ്രീതയുടെ ഉളിയന്നൂരിലുള്ള വീട്ടില്‍ വച്ചാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ ജയിലിലുള്ള ദിലീപുമായി യാതൊരു സൗഹൃദവുമില്ലെന്നാണ് ശ്രീത പോലീസിനോട് പറഞ്ഞത്.
ദിലീപിനൊപ്പം വിദേശ ഷോകളിലൊന്നും പങ്കെടുത്തിട്ടില്ല. മാത്രമല്ല ഒരുമിച്ച് ഇതുവരെ ഒരു സിനിമയിലും അഭിനയിആക്രമിക്കപ്പെട്ട നടിയും താനും സുഹൃത്തുക്കളാണ്. തന്റെ വിവാഹത്തില്‍ നടി പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീത പറഞ്ഞു. ആക്രമിക്കപ്പെട്ട ശേഷം നിരവധി തവണ നടി തന്നെ വിളിച്ചിരുന്നതായും ശ്രീത അന്വേഷണസംഘത്തിനു മൊഴി നല്‍കി.
ആക്രമം നടന്ന ശേഷം നടി ഒരു ദിവസം ശ്രീതയുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ശ്രീതയുടെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.
മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കാന്‍ വന്ന ദിവസമാണ് ആക്രമിക്കപ്പെട്ട നടി ശ്രീതയുടെ വീട്ടില്‍ താമസിച്ചതെന്നാണ് വിവരം.


