കൊച്ചിയില്‍ ഒരു നടി കൂടി പീഡനത്തിന് ഇരയായി; ആഭിചാരക്രിയകള്‍ക്ക് 33 ലക്ഷം രൂപയും തട്ടി എടുത്തു

മലയാള സിനിമയ്ക്ക് ഇത് നാണകേടിന്‍റെ കാലം. നിരന്തരം സിനിമാ മേഘലയിലെ പീഡനവും ചൂഷണവും വാര്‍ത്തയാകുന്നു. ഇപ്പോഴിതാ പുതിയ ഒരു വാര്‍ത്തകൂടി പുറത്തുവരുന്നു.

ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന താരത്തെയാണ് യുവാവ് പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട താരം പ്രമുഖ നടിയല്ല. പക്ഷേ തമിഴ് സിനിമകളിലടക്കം അഭിനയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നായികാ വേഷം വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് യുവതിയായ നടിയെ പീഡിപ്പിച്ചത്. കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പീഡിപ്പിക്കുക മാത്രമല്ല, 33 ലക്ഷം രൂപ യുവതിയില്‍ നിന്നു തട്ടിയെടുത്തു. നായികാ വേഷം കിട്ടുന്നതിന് ചില മന്ത്രവാദങ്ങളടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തണമെന്നായിരുന്നു ഇയാള്‍ നടിയെ ധരിപ്പിച്ചിരുന്നത്. ഇതിന് വേണ്ടിയാണ് പണം തട്ടിയത്.

ദന്തഡോക്ടറാണ് പീഡനത്തിന് ഇരയായ താരം. അവസരത്തിനായി കാത്തിരുന്ന യുവതിയെ പ്രതി മുതലെടുക്കുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍.

യുവനായകന്‍റെ ചിത്രത്തില്‍ നേരത്തെ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട് കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിന്‍സണ്‍ ലോനപ്പന്‍. ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ് പീഡനത്തിന് ഇരയായ നടി.

Top