കെസി അബുവിനെ പോലെ ഭൂമിക്കു ഭാരമായവര്‍ മാറി രാഹുല്‍ ഗാന്ധിയ്ക്ക് അഭിനന്ദനവുമായി ജയശങ്കര്‍

കൊച്ചി: ഡിസിസി പുനഃസംഘടനയില്‍ സന്തോഷം പ്രകടിപ്പിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍.ഒരു നല്ല കാര്യം രാഹുല്‍ ഗാന്ധി ചെയ്താലും അഭിനന്ദിക്കണം എന്ന് ജയശങ്കര്‍ പറയുന്നു. വി ജെ പൗലോസിനെയും കെസി അബുവിനെയും പോലെ ഭൂമിക്കു ഭാരമായവര്‍ പോയി പ്രതാപന്‍, ലിജു,സിദ്ദിഖ് മുതലായ യുവതുര്‍ക്കികള്‍ നേതൃ നിരയിലേക്ക് വരുന്നു എന്ന് ജയശങ്കര്‍ തുറന്നടിച്ചു.

മത ജാതി സമവാക്യങ്ങളും പുതിയ പട്ടികയില്‍ രാഹുല്‍ ഗാന്ധി പാലിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു. കൊല്ലം ഡിസിസി പ്രസിഡന്റായി ബിന്ദു കൃഷ്ണയെ നിയമിച്ചതില്‍ ജയശങ്കര്‍ സന്തോഷം പ്രകടിപ്പിച്ചു. സിവി പത്മരാജന്‍ മുതല്‍ സി ആര്‍ മഹേഷ് വരെയുള്ള കൊല്ലത്ത് ഒരു വനിതയെ, അതും മൂന്നു പതിറ്റാണ്ടിന് ശേഷം ഒരു ഡിസിസി പ്രസിഡന്റാക്കുന്നത് പ്രശംസനീയം തന്നെയെന്നും ജയശങ്കര്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top