മോഹന്‍ലാല്‍ ഫാനായ കാളിദാസന് ഉപദേശങ്ങള്‍ മമ്മുട്ടിയുടെ വക

ബാലതാരമായി മലയാളത്തില്‍ എത്തുകയും പിന്നീട് നായകനായി തമിഴില്‍ അരങ്ങേറുകയും ചെയ്ത താര പുത്രനാണ് കാളിദാസ് ജയറാം. കാളിദാസ് നായകനായി മലയാളത്തില്‍ എത്തുന്ന പൂമരം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം അവസാന ഘട്ടത്തില്‍ ആണ്.

സിനിമയില്‍ എത്തുന്ന പുതുമുഖങ്ങളോട് സാധാരണയായി എല്ലാ അഭിമുഖങ്ങളിലും വേദികളിലും ചോദിക്കുന്ന സ്ഥിരം ചോദ്യമുണ്ട്. നിങ്ങള്‍ മോഹന്‍ലാല്‍ ഫാനാണോ അതോ മമ്മുട്ടി ഫാനാണോ? പലരും വ്യക്തമായ മറുപടി കൊടുക്കാതെ തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ് പതിവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കാളിദാസന് അതിന് വ്യക്തമായ മറുപടി ഉണ്ട്. താന്‍ ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നാണ് കാളിദാസ് പറയുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ദിവസം ആദ്യ ഷോ തന്നെ കാണാന്‍ ശ്രമിക്കാറുണ്ടെന്നും കാളിദാസ് പറയുന്നു. മമ്മൂട്ടിയെ പക്ഷെ കാളിദാസ് കാണുന്നത് മറ്റൊരു തരത്തിലാണ്.

കാളിദാസന് മമ്മൂട്ടിയുമായുള്ള ബന്ധം സിനിമയ്ക്കും അപ്പുറമാണ്. വ്യക്തിപരമായി മമ്മൂട്ടിയോടാണ് കാളിദാസന് ഏറെ അടുപ്പം. കാളിദാസിന്റെ കുടുംബത്തിലെ ഒരു അംഗത്തേപ്പോലെയാണ് മമ്മൂട്ടി.

ജീവിതത്തിലെ പലഘട്ടങ്ങളും കാളിദാസന് മമ്മൂട്ടി ഉപദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. അവയില്‍ പ്രധാനം പഠനം കഴിഞ്ഞിട്ടെ സിനിമയില്‍ ഇറങ്ങാവു എന്നതായിരുന്നു. തന്‍റെ പഠനത്തിന്‍റെ കാര്യത്തില്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കുമെന്നും കാളിദാസ് പറയുന്നു.

Top