സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിളിക്കാത്ത സ്ഥലത്തു വലിഞ്ഞു കയറി ചെല്ലുക എന്നതിന്റെ പര്യായപദമായി ഇന്ന് മലയാളത്തിൽ ട്രോളൻമാർ ഉപയോഗിക്കുന്നത് കുമ്മനടിക്കുക എന്ന പദമാണ്. മെട്രോ ട്രെയിനിലുള്ള ബി.ജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ യാത്രയ്ക്കു ശേഷമാണ് ഇത്തരത്തലൊരു പദപ്രയോഗം തന്നെ ട്രോളൻമാർ മലയാള ഭാഷയ്ക്കു സംഭാവന ചെയ്തത്. ഈ പദത്തെ അന്വർഥാക്കിയാണ് ഇത്തവണ കുമ്മനം രംഗത്ത് എത്തയിരിക്കുന്നത് കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി തലസ്ഥാനത്ത് എത്തിയ അൽഫോൺസ് കണ്ണന്താനത്തിന് സംസ്ഥാന സർക്കാർ ഒറുക്കിയ സ്വീകരണത്തിലാണ് ബിജെപി നേതാക്കൾ കുമ്മനം അടക്ക ക്ഷണിക്കാതെ എത്തിയത്. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ പർട്ടി ആസ്ഥാനത്ത് പൗരസ്വീകരണം നൽകി. അതിനിടെ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രമന്ത്രിക്ക് ഒരുക്കിയ ഉച്ചഭക്ഷണവിരുന്നിൽ സർക്കാരിന്റെ ക്ഷണമില്ലാതിരുന്ന ബിജെപി സംസ്ഥാന നേതാക്കൾ പങ്കെടുത്തത് ശ്രദ്ധേയമായി. എം.എൽ.എ ഒ രാജഗോപാലും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമാണ് ക്ഷണമില്ലാതെ വിരുന്നിനെത്തിയത്.
കേന്ദ്ര ടൂറിസം മന്ത്രിക്ക് സംസ്ഥാന ടൂറിസം വകുപ്പാണ് ഗസ്റ്റ് ഹൗസിൽ വിരുന്നൊരുക്കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷണിച്ച വിരുന്നിലേക്ക് കേന്ദ്രമന്ത്രിക്ക് പിന്നാലെ ഒ.രാജഗോപാൽ എംഎൽഎയും സംസ്ഥാന നേതാക്കളും എത്തുകയായിരുന്നു. കണ്ണന്താനം ആവശ്യപ്പെട്ടത് പ്രകാരമാണ് ബിജെപി നേതാക്കൾ വിരുന്നിന് എത്തിയതെന്ന് ടൂറിസം മന്ത്രിയുടെ ഓഫീസ് പിന്നീട് വ്യക്തമാക്കി.ചടങ്ങിൽ ഒരുമിച്ച് ഭക്ഷണകഴിച്ച കേന്ദ്രമന്ത്രി കണ്ണന്താനവും കടകംപള്ളിയും പരസ്പരം ഉപഹാരങ്ങളും കൈമാറി.
ശിവഗിരി മഠത്തിന്റെ സ്വീകരണമേറ്റുവാങ്ങിയ ശേഷമാണ് കണ്ണന്താനം പാർട്ടി ആസ്ഥാനത്തേക്ക് എത്തിയത്. കേന്ദ്രമന്ത്രിയെ വരവേൽക്കാൻ സംസ്ഥാനനേതാക്കളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ ആളൊഴിഞ്ഞു കിടന്ന മാരാർജി ഭവനിൽ ഇന്ന് നേതാക്കളുടെ തിക്കും തിരക്കും കാണാമായിരുന്നു. പാർട്ടിപ്രവർത്തകരുമായുള്ള ചർച്ചയ്ക്ക് ശേഷം സംയുക്ത വാർത്താസമ്മേളനവും നടന്നു. പാളയം ജുമാമസ്ജിദിലും ബിഷപ്പ് ഹൗസിലും ഉൾപ്പടെ തലസ്ഥാനത്തെ മതസാമുദായിക രാഷ്ട്രീയ കേന്ദ്രങ്ങളിൽ മന്ത്രിക്ക് സ്വീകരണപരിപാടികൾ ഉണ്ടായിരുന്നു.


