യാത്രക്കാരന് നെഞ്ചുവേദനയെ തുടര്‍ന്ന് ദുബൈയിലേക്കുള്ള വിമാനം കൊച്ചിയിലിറക്കി; യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

കൊച്ചി: യാത്രക്കാരന് നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് ദുബൈയിലേക്കുള്ള വിമാനം കൊച്ചിയില്‍ ഇറക്കി. എമിറേറ്റ്‌സിന്റെ ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയിലിറക്കിയത്. ജക്കാര്‍ത്ത സ്വദേശിയായ യാത്രക്കാരനാണ് ഹൃദയാഘാതമുണ്ടായത്. യാത്രക്കാരന് ദേഹാസ്വസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറക്കുകയായിരുന്നു. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top