ബോളിവുഡിലെ മികച്ച താരജോഡികളിലൊന്നാണ് ഐശ്വര്യയും അഭിഷേക് ബച്ചനും. മണിരത്‌നം സംവിധാനം ചെയ്ത ചിത്രമായ ഗുരുവില്‍ അഭിനയിക്കുന്നതിനിടയിലാണ് ഇവര്‍ പ്രണയത്തിലായത്. പിന്നീട് അത് വിവാഹത്തിലേക്ക് എത്തി. ബോളിവുഡിന്റെ മാതൃകാ ദമ്പതികളായ ഇരുവരും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 2010 ല്‍ മണിരത്‌നം ഒരുക്കിയ രാവണിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. ഇടയ്ക്ക് ചില സംവിധായകര്‍ ഇവരെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. രാവണിന് ശേഷം വീണ്ടും ഐശ്വര്യയും അഭിഷേകും ഒരുമിച്ചെത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെ ഇരുവരെയും ഒരുമിച്ചെത്തിക്കാന്‍ ചില സംവിധായകര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ തിരക്ക് കാരണം ഇവര്‍ക്ക് അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അഭിഷേകിനോടൊപ്പം അഭിനയിക്കാന്‍ ഐശ്വര്യ വിസമ്മതിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മിഡ് ഡേയുടെ റിപ്പോര്‍ട്ട് പ്രകാരം റൊമാന്റിക് കോമഡി ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിക്കുന്നത്. മണിരതനം ചിത്രമായ രാവണിനു ശേഷം ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവര്‍ സിനിമയില്‍ ഒരുമിച്ചെത്തുന്നത്. ബസു ബാഗ്നാനി ഒരുക്കുന്ന സുന്ദര്‍ഘാണ്ഡ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ ഐശ്വര്യയും അഭിഷേകും സമ്മതം നല്‍കിയെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. മരുമകള്‍ മറ്റു നായകന്‍മാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനോട് അമിതാഭ് ബച്ചനും ജയ ബച്ചനും താല്‍പര്യമില്ല. മരുമകളും രണ്‍ബീര്‍ കപൂറും ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച രംഗങ്ങള്‍ അടങ്ങിയ ചിത്രത്തിന് നേരെ ബിഗ് ബിയും മുഖം തിരിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലറോ ടീസറോ കാണാന്‍ പോലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ചിത്രത്തിലെ ചുംബന രംഗങ്ങളും കിടപ്പറ സീനുമൊക്കെ ഒഴിവാക്കുന്നതിനായി ബച്ചന്‍ കുടുംബം സംവിധായകനോട് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.


