ലോകസുന്ദരി ഐശ്വര്യ റായിയുടെ ഹോട്ട് ചിത്രങ്ങള്‍ മാത്രം കാണുന്നവരുടെ മുന്നിലേക്ക് ഐശ്വര്യയുടെ പഴയൊരു ചിത്രം വൈറലായി മാറിയിരിക്കുകയാണ്. പണ്ട് തിരുമല ക്ഷേത്രത്തില്‍ നിന്നും ഐശ്വര്യ റായി തല മൊട്ടയടിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ആരും മനസിലാക്കിയിട്ടില്ലാ എന്നതാണ് സത്യം. പഴയ ചിത്രമാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ് ഈ ചിത്രം.
മുടിയിലും കണ്ണിലുമാണ് എല്ലാവരും സൗന്ദര്യം ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ ദൈവത്തിന് വേണ്ടി സ്വന്തം തലമുടി മൊട്ടയടിച്ച് ഐശ്വര്യ എല്ലാവര്‍ക്കും മാതൃകയായിരിക്കുകയാണ് എന്ന തരത്തിലുമാണ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ ചിത്രങ്ങള്‍ ഒര്‍ജിനല്‍ അല്ലെന്നുള്ളതാണ് സത്യം. തിരുമല ക്ഷേത്രത്തില്‍ നിന്നും ഐശ്വര്യ എടുത്ത ഒരു ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. പല നടിമാരും നേരിടുന്ന പ്രധാന പ്രശ്‌നമാണെങ്കിലും ആദ്യമായിട്ടാണ് ഐശ്വര്യ റായി ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ക്ക് ഇരയാവുന്നത്.


