കൊച്ചി:എന്തിന് അഖില്‍ കല്ല്യാണത്തലേന്ന് ആത്മഹത്യ ചെയ്തു, മരണത്തിനു മണിക്കൂറുകള്‍ക്കു മുമ്ബു വരെ സ്വന്തം വിവാഹ ആവശ്യങ്ങള്‍ക്കായി ഓടി നടന്നയാൽ മരിച്ചത് എന്തിന് ചോദ്യം അവസ്‌സിക്കുകയാണ് !..വിവാഹത്തലേന്നു വരന്‍ ജീവനൊടുക്കിയതിന്റെ ഞെട്ടല്‍ മാറാതെ ഒരു ഗ്രാമം. അയല്‍വക്കകാരോടും ബന്ധുക്കളോടും വളരെ സ്നേഹത്തോടെ പെരുമാറിരുന്ന അഖില്‍ എന്തിനാണു കല്ല്യാണത്തലേന്ന് ജീവനൊടുക്കിയത് എന്ന ആശങ്കയിലാണ് എല്ലാവരും. മൂത്തുറ്റ് മാര്‍ക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്നു അഖില്‍ ഒന്നര വര്‍ഷം മുമ്ബാണു കാഞ്ഞിരംപാറ എന്ന സ്ഥലത്ത് കട ഡോട് കോം എന്ന സംരംഭം സുഹൃത്തുക്കള്‍ക്കൊപ്പം ആരംഭിച്ചത്. ആ സംരഭത്തിന്റെയും മാര്‍ക്കറ്റിങ് വിഭാഗം അഖില്‍ തന്നെയായിരുന്നു ചെയ്തിരുന്നത്. അഖില്‍ എന്തിന് ആത്മഹത്യ ചെയ്തു എന്നു കണ്ടെത്താനായിട്ടില്ല എന്നും കോള്‍ ഡീറ്റയില്‍സ് പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളു എന്നും പോലീസ് പറയുന്നു.
ഇന്നലെ ആറ്റിങ്ങല്‍ ഇന്ദിര ഓഡിറ്റോറിയത്തില്‍ വച്ചു കവലൂര്‍ സ്വദേശിനിയുമായി അഖിലിന്റെ വിവാഹം നടത്താനിരിക്കെയായിരുന്നു ആത്മഹ്യ. ഒരു വര്‍ഷം മുമ്ബ് ഈ വിവാഹം നിശ്ചയിച്ചതായിരുന്നു. ഈ പെണ്‍കുട്ടിയുമായി അഖില്‍ എന്നും സംസാരിക്കാറുണ്ടായിരുന്നു എന്നും ഇരുവര്‍ക്കും ഇടയില്‍ നല്ല സ്നേഹം ഉണ്ടായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ പഠനവുമായി ബന്ധപ്പെട്ട് വിദേശത്തിനു പോകാനും മറ്റും അഖിലായിരുന്നു മുന്‍കയ്യ് എടുത്തിരുന്നത്. അഖിലിന് എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ല എന്നും ഈ പെണ്‍കുട്ടി പറയുന്നു. ശനിയാഴ്ച ഉച്ചവരെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി അഖിലും ഓടി നടന്നിരുന്നു.
ചെറിയ ഒരു വിഷമം മുഖത്ത് ഉണ്ടായിരുന്നു എങ്കിലും അതു തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ ഉണ്ടായ ക്ഷീണമാണ് എന്ന് ബന്ധുക്കള്‍ കരുതിയത്. ഉച്ച ഭക്ഷണം കഴിഞ്ഞ് അല്‍പ്പം നേരം കിടന്ന അഖില്‍ ബന്ധുക്കള്‍ വന്നു എന്നും പറഞ്ഞു വിളിച്ചിട്ടും എഴുന്നേറ്റില്ല. ഇതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ എയര്‍ഹോള്‍ വഴി അകത്തേയ്ക്കു നോക്കിയപ്പോഴാണു യുവാവ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷപെടുത്തനായില്ല. ഇത്രയും സന്തോഷവാനായ യുവാവ് കല്ല്യാണത്തിന്റെ തൊട്ടുതലേന്ന് ആത്മഹത്യ ചെയ്തതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.


