ആക്കിലപ്പറമ്പനും കൂട്ടാളിയും മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ പിടിയിലായി; 220 ഗ്രാം ഹാഷിഷ് പോലീസ് പിടിച്ചെടുത്തു

കോഴിക്കോട്: ഫേസ്ബുക്കിലൂടെ പ്രശസ്തരെ അപകീര്‍ത്തിപ്പെടുത്തി കുപ്രസിദ്ധനായ ആക്കിലപ്പറമ്പന്‍ മയക്ക്മരുന്ന് കടത്തുന്നതിനിടെ പിടിയില്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് മുമ്പ് ആക്കിലപ്പറമ്പന്‍ അറിയപ്പെട്ടത്. തൃശൂര്‍ സ്വദേശി നസീഫ് അഷറഫാണ് ആക്കിലപ്പറമ്പന്‍ എന്ന പേര് സ്വീകരിച്ച് പലര്‍ക്കെതിരെയും അശ്ലീല സംഭാഷണം നടത്തിയിരുന്നത്.

ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ.കെ. റെജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയലാകുകയായിരുന്നു ഇയാളും കൂട്ടാളിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലമ്പൂര്‍ പൂക്കാട്ടുപാടം പാട്ടക്കരിമ്പ് പേരാഞ്ചേരി പറമ്പില്‍ വീട്ടില്‍ പി.പി. നവാസ് (24) ആണ് ആക്കിലപ്പറമ്പനൊപ്പം പിടിയിലായത്. ആലുവ പറവൂര്‍ കവലയില്‍ നിന്ന് പിടികൂടിയ ഇവരുടെ പക്കല്‍ നിന്നും 2.5 ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം ഹാഷിഷ് എക്സൈസ് പിടിച്ചെടുത്തു.

ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എ.എസ്. രഞ്ജിത്തിന്റെ നിര്‍ദേശാനുസരണം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.

ബംഗളൂരുവില്‍ നിന്നും വാങ്ങിയ മയക്കുമരുന്ന് ഇടനിലക്കാരന് കൈമാറാന്‍ കൊണ്ട് പോകുമ്പോഴാണ് എക്സൈസ് വലയില്‍ കുടുങ്ങിയത്. കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടിയ്ക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്ന് എന്നാണ് സൂചന.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ ഇയാള്‍ സോഷ്യല്‍മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയിരുന്നു.

Top