പെറ്റിയടിച്ച പോലീസ് ഉദ്യോഗസ്ഥനുമായി സെൽഫി; ഇപ്പോൾ സിനിമ നടൻ

സോഷ്യൽ മീഡിയയിലൂടെ ജീവതം മാറി മറിഞ്ഞ വ്യക്തിയാണ് എറണാകുളം സ്വദേശി അൽക്കു. അൽക്കുവിന്റെ സെൽഫിയാണ് ഇയാളെ താരമാക്കിയത്.പെറ്റിയടിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനേയും ചേർത്ത് എടുത്ത അൽക്കുവിന്റെ സെൽഫിയാണ് താരത്തിന്റെ ജാതകം മാറ്റി മറിച്ചത്. ഈ ചിത്രം നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ അൽക്കു താരമാകുകയായിരുന്നു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാലയിൽ ഒരു രസികൻ കഥാപാത്രവുമായി അൽക്കു എത്തുന്നത്.

ചിത്രത്തിൽ ബിടെക് വിദ്യാർഥിയായ ഫ്രീക്കനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ധർമജൻ ബോൾഗാട്ടി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ 45 ൽപരം പുതുമുഖങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.

അതിൽ ഒരാളാണ് അൽക്കുവും. 2019 ജനുവരി 11 നാണ് ചിത്രം റിലീസിനായി എത്തുന്നത്. യൂട്യൂബിൽ ഒടിയൻ കയറി!! എല്ലാം മാറി മറിഞ്ഞു, ലാലേട്ടന്റെ ഒടി പാട്ടിന് റെക്കോഡ് മുന്നേറ്റം ഇതിനു മുൻപ് സുജിത്ത് വാസുദേവൻ സംവിധാനം ചെയ്ത അനുശ്രീ ചിത്രമായ ഓട്ടർഷയിലും അൽക്കു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ചെറിയ കഥാപാത്രമാണെങ്കിൽ പോലും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ അഭിനയിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് അൽക്കു മുമ്പൊരിക്കൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

Latest
Widgets Magazine