ക്രൈം ഡെസ്‌ക്
ദോഹ: വീഡിയോ ആൽബത്തിൽ അഭിനയിപ്പിക്കാനെന്ന പേരിൽ ഖത്തറിൽ എത്തിച്ച മലയാളി പെൺകുട്ടിയെ 120 പേർ ചേർന്നു ക്രൂരമായി പീഡിപ്പിച്ചു. വീഡിയോ ആൽബം ഷൂട്ട് ചെയ്യാനെന്ന പേരിൽ വിസിറ്റിങ് വിസയിൽ ഖത്തറിൽ എത്തിച്ച യുവതിയെ മൂന്നു മാസത്തിനിടെയാണ് 120 പേർ ലൈംഗികമായി ആക്രമിച്ചത്. മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു അതിക്രൂരമായ പീഡനം അരങ്ങേറിയത്. ഗുലാമി, അനിൽ എന്നവരാണ് തന്നെ ഖത്തറിൽ എത്തിച്ചതെന്നും, പീഡനത്തിനു ഇടനില നിന്നതെന്നും യുവതി വ്യക്തമാക്കി.
മൂന്നു മാസത്തെ വിസിറ്റിങ് വിസയിൽ വീഡിയോ ആൽബം ഷൂട്ട് ചെയ്യാനെന്ന പേരിലാണ് യുവതിയെ ഖത്തറിൽ എത്തിച്ചത്. തുടർന്നു ഇവർക്കു താമസിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് മുറിയൊരുക്കിയിരുന്നത്. യുവതി ഈ ഹോസ്റ്റലിൽ താമസിക്കുന്നതിനിടെ ഇവിടെ എത്തിയ ആളുകളിൽ ഒരാളാണ് കുളിമുറിയിൽ സി.സി.ടി.വി ക്യാമറയുള്ള കാര്യം യുവതിയോടു പറഞ്ഞത്. ഇതു സംബന്ധിച്ചു ആൽബത്തിന്റെ നിർമ്മാതാക്കളോടു ചോദിച്ചപ്പോൾ മൂന്നു ദിവസം യുവതി ബാത്ത് റൂമിൽ കയറിയതിന്റെയും, വസ്ത്രം മാറിയതിന്റെയും കുളിക്കുന്നതിന്റെയും അടക്കമുള്ള ദൃശ്യങ്ങൾ ഇവർ മൊബൈൽ ഫോണിൽ കാണിച്ചു. ഇതോടെ യുവതി പൊട്ടിക്കരയുകയായിരുന്നു.
ഈ ദൃശ്യങ്ങൾ യുഡ്യൂബിൽ അപ്ലോഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ സംഘം പീഡി്പ്പിച്ചത്. മറ്റൊരു ഹോട്ടലിലേയ്ക്കു താമസം മാറ്റിയ സംഘം ഇവിടെ ആളുകളെയുമായി എത്തി യുവതിയെ കാഴ്ച വയ്ക്കുകയായിരുന്നു. ഒരു ദിവസം ഇരുപതും മുപ്പതും വീതം ആളുകളാണ് തന്നെ പീഡിപ്പിച്ചിരുന്നതെന്നു യുവതി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ഇവരുടെ പിടിയിൽ നിന്നു രക്ഷപെടാൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. ഒടുവിൽ ഹോട്ടലിലെ മുറിയിലെത്തിയ ഇടപാടുകാരന്റെ ഫോൺ സൂത്രത്തിൽ കൈക്കലാക്കി പൊലീസിനെ വിളിച്ചു പറഞ്ഞാണ് യുവതി രക്ഷപെട്ടത്. എന്നാൽ, യുവതിയെ തടവിൽ പാർപ്പിച്ചവരെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല.
സംഘത്തിന്റെ വലയിൽ അഞ്ചിലേറെ പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നു പെൺകുട്ടി പറഞ്ഞു.


