ഒടുവില്‍ അമ്മയുടെ നെഞ്ചിലെ ചൂടിനും കുഞ്ഞ് ആല്‍ഫിയെ രക്ഷിക്കാനായില്ല… മികച്ച ചികിത്സയ്ക്കായി ഇറ്റലിയില്‍ എത്തിക്കും മുമ്പ് കുഞ്ഞ് ആല്‍ഫി മരണത്തിനു കീഴടങ്ങി. എന്റെ പോരാളി പരിച താഴെയിട്ടു ചിറകു വച്ചു പറന്നു പോയി എന്ന് ഇംഗ്ലണ്ട് സ്വദേശി ടോം ഇവാന്‍സ് ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ ലോകം മുഴുവന്‍ ദു:ഖിച്ചു. ഇവാന്‍സിന്റെ മകന്‍ രണ്ടു വയസുകാരന്‍ ആല്‍ഫി ഇവാന്‍സിനു വേണ്ടി ലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. ലിവര്‍പൂളില്‍ ശിശുരോഗ ആശുപത്രിയില്‍ ജീവന്‍ രക്ഷ ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു ആല്‍ഫിയുടെ ജീവന്‍ നിലനിര്‍ത്തിരുന്നത്. എന്നാല് കുഞ്ഞിനെ മികച്ച ചികത്സയ്ക്കായി ഇറ്റലിയിലേയ്ക്കു കൊണ്ടു പോകാനായി രക്ഷിതാക്കള്‍ ആഗ്രഹിച്ചു.ജീവന്‍ രക്ഷിക്കാന്‍ ലോകത്തിന്റെ ഏത് കോണിലും കൊണ്ടുപോകാന്‍ തയ്യാറായിരുന്ന മാതാപിതാക്കളെയും പിന്തുണയുമായെത്തിയവരെയും കണ്ണീരിലാഴ്ത്തി ആല്‍ഫി ഇവാന്‍സ് ജീവന്‍ വെടിഞ്ഞു. ലൈഫ് സപ്പോര്‍ട്ട് കുട്ടിക്ക് തുടര്‍ന്ന് നല്‍കാന്‍ വേണ്ടിയുള്ള നിയമയുദ്ധത്തില്‍ പിതാവ് ടോം ഇവാന്‍സും അമ്മ കെയ്റ്റ് ജെയിംസും പരാജയപ്പെട്ടതോടെ ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കുകയായിരുന്നു. 23 മാസം പ്രായമായ ആല്‍ഫിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത വിധത്തിലുള്ള മസ്തിഷ്‌ക രോഗമായിരുന്നു.ആല്‍ഫി ഇവാന്‍സിനു വേണ്ടി ലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. ലിവര്‍പൂളില്‍ ശിശുരോഗ ആശുപത്രിയില്‍ ജീവന്‍ രക്ഷ ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു ആല്‍ഫിയുടെ ജീവന്‍ നിലനിര്‍ത്തിരുന്നത്.എന്നാല് കുഞ്ഞിനെ മികച്ച ചികത്സയ്ക്കായി ഇറ്റലിയിലേയ്ക്കു കൊണ്ടു പോകാനായി രക്ഷിതാക്കള്‍ ആഗ്രഹിച്ചു.
ഇനിയും ചികിത്സ തുടർന്ന് ജീവൻ നിലനിർത്തുന്നത് ആൽഫിയോട് ചെയ്യുന്ന പാതക മായിരിക്കുമെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. തുടർ ചികിത്സ കൊണ്ട് ഗുണമില്ലെന്ന് മാത്രമല്ല, അത് മനുഷ്യത്വ രഹിതവുമായിരിക്കും എന്ന് ഡോക്ടർ വിധിച്ചു.
എന്നാൽ കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കാൻ ആ മാതാപിതാക്കൾ തയാറല്ലായിരുന്നു. തന്റെ കുഞ്ഞ് ആശുപത്രിയിൽ തടവുകാരനാണെന്നും രോഗം തെറ്റായി നിർണ്ണയിച്ചിരിക്കുകയാണെന്നും പിതാവ് ആരോപിച്ചു. കുഞ്ഞിനെ തുടർ ചികിത്സക്ക് വിട്ടു നൽകണമെന്ന് ആവശ്യെപ്പട്ട് രക്ഷിതാക്കൾ കോടതിയിലെത്തി. ചികിത്സ തുടരേണ്ടതില്ലെന്ന് ആശുപത്രിയും വാദിച്ചു. നാലുമാസം നീണ്ട നിയമയുദ്ധത്തിനു ശേഷം കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാൻ സാധിക്കുമെന്നതിന് ഒരു പ്രതീക്ഷയും ഇല്ലാത്തതിനാൽ ജീവൻ രക്ഷാ ഉപകരണം എടുത്തുമാറ്റാൻ ഡോക്ടർമാരെ അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20ന് ഹൈകോടതി ഉത്തരവിട്ടു.
എന്നാല്‍ രക്ഷിതാക്കള്‍ ഈ വിധിക്കെതിരെ അപ്പില്‍ പോയത് കേസ് ലോകശ്രദ്ധ നേടാന്‍ ഇടയാക്കി. പോപ്പ് ഫ്രാന്‍സിസ് മാതാപിതാക്കളെ പിന്തുണച്ച രംഗത്ത് എത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആല്‍ഫിക്ക് ഇറ്റലിയന്‍ പൗരത്വം ലഭിച്ചിരുന്നു. കുഞ്ഞിനെ എത്രയും വേഗം ഇറ്റലിയില്‍ എത്തിച്ചു ചികിത്സ നല്‍കാന്‍ വേണ്ടിയായിരുന്നു വിദേശ കാര്യമന്ത്രാലയം നേരിട്ട് ഇടപെട്ടു പെട്ടെന്നു തന്നെ പൗരത്വം ശരീയാക്കി നല്‍കിയത്. ബുധനാഴ്ച ചേര്‍ന്ന കോടതി കുഞ്ഞിനെ ഇറ്റലിയിലേയ്ക്ക് കൊണ്ടു പോകാന്‍ അനുമതി നല്‍കിരുന്നു. ജീവന്‍ രക്ഷ ഉപകരണങ്ങള്‍ മാറ്റിയ ശേഷം കൊണ്ടു പോകാനായിരുന്നു കോടതി അനുമതി നല്‍കിയത്. എന്നാല്‍ മാതാപിതാക്കളുടെ പോരാട്ടം ഫലം കാണും മുമ്പ് ആല്‍ഫി മരണത്തിനു കീഴടങ്ങുകയായിരുന്നു.


