തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അമല പോള്‍ ഇതിനോടകം അഭിനയിച്ചു. എന്നാല്‍ ഒരു താരം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളില്‍ അമലയെ തൊട്ടഭിനയിക്കാന്‍ മടിച്ചത്രെ. ബോബി സിംഹയാണ് ആ നടന്‍. തിരുട്ടുപയലേ 2 എന്ന ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ അദ്ദേഹം മടിച്ചു എന്നും വെളിപ്പെടുത്തിയത് അമല തന്നെയാണ്. ബോബി സിംഹ തൊട്ടഭിനയിക്കാന്‍ മടിച്ചപ്പോള്‍, താന്‍ അദ്ദേഹത്തെ ബേബി സിംഹ എന്ന് പറഞ്ഞ് കളിയാക്കി എന്നും അമല പറഞ്ഞു. തിരുട്ടുപയലേ ടുവിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അമല. ചിത്രത്തിലും അതീവ ഗ്ലാമറസ്സ് വേഷത്തില്‍ തന്നെയാണ് അമല പോള്‍ എത്തുന്നത്. സിനിമയില്‍ മാത്രമല്ല, തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അമല പോള്‍ ധരിച്ച വേഷവും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചു. എ എല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തിന് കാരണം അമല പോളിന്റെ വേഷവിധാനമാണെന്ന് നടിയും, വിജയ് യുടെ ബന്ധുവുമായ ശരണ്യ പൊന്‍വണ്ണന്‍ പറഞ്ഞിരുന്നു.
എന്നാല്‍ വിവാഹ മോചനത്തിന് ശേഷം അമല പോള്‍ തന്റെ സ്വാതന്ത്രം പൂര്‍ണമായും ഉപയോഗിച്ചു. പൊതു ചടങ്ങുകളിലും സിനിമകളിലും ഗ്ലാമര്‍ വേഷം തന്നെ ധരിച്ചു. തമിഴിന് പുറമെ കന്നടയിലും മലയാളത്തിലും അമല ഗ്ലാമര്‍ വേഷവുമായി എത്തുന്നു. അച്ചായന്‍സ് എന്ന മലയാള ചിത്രത്തില്‍ അമല വ്യത്യസ്ത ലുക്കിലാണ് എത്തിയത്.


