കഞ്ചാവ് കേസിൽ ജാമ്യത്തിലറങ്ങി ; ദിവസങ്ങൾക്കകം വീണ്ടും കഞ്ചാവ് കച്ചവടം: യുവതി അറസ്റ്റിൽ

 

കുന്നമംഗലം: കഞ്ചാവ് കേസിലെ റിമാന്‍ഡ് പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തുന്നതിനിടെ യുവതി എക്‌സൈസ് പിടിയില്‍. കുന്നമംഗലം എക്‌സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടികത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചേക്രോന്‍ വളപ്പില്‍ കമറുന്നീസയാണ് പിടിയിലായത്.

ജാമ്യം ലഭിച്ചു പുറത്തു വന്ന പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. നേരത്തെ നാര്‍ക്കോട്ടിക് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ഹരീഷ് പി കെ, ഗ്രേഡ് പിഒ മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ അജിത്, അര്‍ജുന്‍ വൈശാഖ്, അഖില്‍, നിഷാന്ത്, ലതമോള്‍ എക്‌സൈസ് ഡ്രൈവര്‍ എന്നിവരടങ്ങിയ സംഘമാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top