ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയും നേരിട്ട് ഇടപെട്ടേക്കുമെന്ന് റിപ്പോർട്ട്. ദേശീയ സുരക്ഷാ സംഘവുമായി വൈറ്റ് ഹൗസിൽ വെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തിയ ഒന്നര മണിക്കൂർ നീണ്ട ചർച്ചയാണ് യുഎസും ഇറാനിൽ നേരിട്ട് ഇടപെട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. ഇറാനിലെ ആണവ കേന്ദ്രങ്ങൾ മാത്രം ആക്രമിക്കാനാണ് യുഎസ് പദ്ധതി എന്നാണ് സൂചന.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടും ഇത് സംബന്ധിച്ച് ആശയവിനിമയം അമേരിക്കൻ ഉദ്യോഗസ്ഥർ നടത്തിയെന്നാണ് റിപ്പോർട്ട്.
അമേരിക്കയ്ക്ക് ഇറാന്‍ ഒരു എതിരാളിയല്ല. എങ്കിലും പടയക്ക് ഇറങ്ങിയാല്‍ അമേരിക്കക്ക് നിമിഷങ്ങള്‍ മതി ഇറാനെ ചുട്ടു ചാമ്പലാക്കാന്‍ എന്നതാണ് വാസ്തവം. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കക്ക്് സൈനിതക താവളങ്ങളുണ്ട്. ഏത് ഉത്തരവും നടപ്പിലാക്കാന്‍ തയ്യാറായി അനേകായിരം പട്ടാളക്കാരാണ് ഇവിടങ്ങളില്‍ ഊഴവും കാത്തിരിക്കുന്നത്. മാത്രവുമല്ല അറബ് രാജ്യങ്ങളുടെ ഐക്യം ആഹ്വാനം ചെയ്ത് ഇറാനെ തീര്‍ക്കാന്‍ അറബ് രാജ്യങ്ങളും അമേരിക്കയുടെ ഒപ്പം ചേരും എന്ന കാര്യത്തിലും ഒരു സംശയവുമില്ല.
വിയറ്റ്നാമിലെ പ്രമുഖ തുറമുഖമായ ഡാ നാങ്ങില്‍ അമേരിക്കയുടെ വമ്പന്‍ പടക്കപ്പലായ യു.എസ്.എസ് നിമിറ്റ്സ എത്തിയിരിക്കുകയാണ്. ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കപ്പല്‍ ഇവിടെ എത്തിയിരിക്കുന്നത്. നേരത്തേ ഇന്തോ-പസഫിക്ക് മേഖലയിലാണ് കപ്പല്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. മധ്യപൂര്‍വേഷ്യയില്‍ നിരവധി തിരക്കുകള്‍ ഉണ്ടായിട്ട് പോലും അമേരിക്കന്‍ പ്രതിരോധ സേന ഏത് ആക്രമണവും നേരിടാന്‍ സജ്ജമാണെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചത്. അമേരിക്കയെ ഏതെങ്കിലും തരത്തില്‍ ആക്രമിച്ചാല്‍ ഇറാനില്‍ അമേരിക്കയുടെ സായുധ ശക്തി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയില്‍ പതിക്കുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇസ്രായേലിനുവേണ്ടി അമേരിക്ക ഇടപെട്ടാല്‍ മേഖലയിലെ അവരുടെ താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ബ്രിട്ടനും ഫ്രാന്‍സിനും ഇതേ മുന്നറിയിപ്പ് ഇറാന്‍ നല്‍കിയിരുന്നു. സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, തുര്‍ക്കി, ഇറാഖ് , സൈപ്രസ് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ ഉണ്ട്. ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ ഏകദേശം 46,000 അമേരിക്കന്‍ സൈനികരുണ്ട്. കൂടാതെ നിരവധി പോര്‍വിമാനങ്ങളും കപ്പലുകളും ഇവിടെ അമേരിക്കന്‍ സൈന്യത്തിന്റെ കൂടെയുണ്ട്. കൂടാതെ അമേരിക്ക വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
കൂടാതെ അമേരിക്ക ഇപ്പോഴും ഇസ്രയേലിന്റെ പ്രതിരോധ പങ്കാളിയായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാന്‍ ഇസ്രയേലിലേക്ക് അയച്ച പല മിസൈലുകളും അമേരിക്കയുടെ പടക്കപ്പലുകള്‍ തകര്‍ക്കുകയായിരുന്നു. എഫ്-22, എഫ്-35 യുദ്ധ വിമാനങ്ങളും കൂടാതെ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ സംവിധാനമുള്ള വിമാനങ്ങളും അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് നിയോഗിച്ചിരിക്കുകയാണ്.
ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമാണ്. ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് നിര്‍മ്മിച്ചത്. 11,000 അമേരിക്കന്‍ സൈനികരും വന്‍ പ്രഹരശേഷിയുള്ള നൂറോളം വിമാനങ്ങളും ഇവിടെയുണ്ട്. ഇറാഖിലെ ഐന്‍ അല്‍-അസദ് വ്യോമതാവളമാണ് അടുത്തത്. ഇറാഖിലെ രണ്ടാമത്തെ വലിയ യുഎസ് സൈനിക വ്യോമതാവളമായിരുന്നു ഇത്. 2500 ഓളം അമേരിക്കന്‍ സൈനികരാണ് ഇവിടെയുള്ളത്. കൂടാതെ അമേരിക്കയിലെ നിരവധി വന്‍ പടക്കപ്പലുകളും ഇവിടെ എത്തിയിട്ടുണ്ട്.









