തെഹ്റാൻ: ഇസ്രയേലിനെതിരെ തിരിച്ചടിയുമായി ഇറാൻ ശക്തമാവുകയാണ് . ടെൽഅവീവിന് വടക്കുള്ള തീരദേശ പട്ടണമായ ഹെർസലിയയിൽ വലിയ സ്ഫോടനം ശബ്ദം കേട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജറുസലേം അടക്കം ഇസ്രയേലിലെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദം മുഴങ്ങുന്നതായാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ ഇസ്രയേലിലെ നിരവധി നഗരങ്ങളിൽ അപായ മുന്നറിയിപ്പായി സൈറൺ മുഴങ്ങിയെന്നാണി റിപ്പോർട്ട്.
അതേസമയം ഇറാനിലെ പുതിയ സൈനിക മേധാവിയെയും വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അല്‍ അന്‍ബിയാ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മേധാവി മേജര്‍ ജനറല്‍ അലി ശദ്മാനിയാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആദ്യത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ശദ്മാനി.
ടെൽ അവീവിലും ഹെർസലയിലും നാലോളം മിസൈലുകൾ നേരിട്ട് പതിച്ചതായും റിപ്പോർട്ടുണ്ട്. തീരദേശ നഗരമായ ഹേർസിയയിൽ ഒരു എട്ടുനില കെട്ടിടത്തിന് മുകളിലും യാത്രക്കാരില്ലാത്ത ബസിലും മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ട്. മിസൈലുകളും ചിതറിയ ഭാഗങ്ങളും ടെൽ അവീവിലും പരിസരങ്ങളിലും പതിച്ചതായി ഇസ്രയേലി പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആൾ അപായമില്ലെന്നും പ്രസ്താവന പറയുന്നു. ടെൽ അവീവിന് സമീപമുള്ള ഡാൻ ജില്ലയിൽ മിസൈൽ ആക്രമണം ഉണ്ടായതായും തുടർന്ന് തീപിടിത്തം ഉണ്ടായതായും പ്രാഥമിക റിപ്പോർട്ടുകൾ ഉണ്ടെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പറഞ്ഞതായും റിപ്പോർട്ട്.
ഇസ്രയേലിന് നേരെ ഇറാൻ കൂടുതൽ ആക്രമണങ്ങൾ നടത്തിയാതായി നേരത്തെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കിയിരുന്നു. ആളുകളോട് ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിക്കാനും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെ തുടരാനും പ്രസ്താവനയിലൂടെ ഐഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കൻ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങളിൽ സൈറൻ മുഴങ്ങിയതായും ഐഡിഎഫ് അറിയിച്ചിരുന്നു.
ഇതിനിടെ ഇറാനിലെ ടബ്‌രിസിലും സ്ഫോടനം ഉണ്ടായതായും റിപ്പോർട്ട്. ഇറാനിലെ വടക്ക് പടിഞ്ഞാറൻ നഗരമായ ടബ്‌രിസിൽ സ്ഫോടന ശബ്ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക കമാൻഡർമാരിൽ ഒരാളായ ഷദ്മാനി പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്.
ടെഹ്റാനില്‍ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷാദ്മാനി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറാണ്. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോറിന്റെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ഘോലം അലി റാഷിദ് ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് അലി ഷദ്മാനിയെ പുതിയ കമാന്‍ഡറായി നിയമിച്ചത്.
നേരത്തെ നദാൻസ് ആണവകേന്ദ്രത്തിന് സമീപം ഇസ്രയേലി ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിയൻ ദേശീയ വാർത്ത ഏജൻസിയായ എഫ്എആർഎസ് റിപ്പോർട്ട് ചെയ്തിരുന്നു. നദാൻസ് ആണകേന്ദ്രത്തിൻ്റെ ഓപ്പറേഷൻ ഏരിയയ്ക്കുള്ളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇസ്രയേലി ഡ്രോൺ വെടിവെച്ചിട്ടതായാണ് ഇസ്ഫഹാൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണറെ ഉദ്ധരിച്ച് എഫ്എആർഎസ് റിപ്പോർട്ട് ചെയ്തത്.
ഇതിനിടെ ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രമായ ഫോർദോ ആക്രമിക്കാൻ ശേഷിയുള്ള ബോംബ് കൈവശമുള്ള ഒരേയൊരു രാജ്യം അമേരിക്കയാണെന്ന് യുഎസിലെ ഇസ്രയേൽ അംബാസഡർ യെച്ചീൽ ലീറ്റർ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച മെറിറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു യെച്ചീൽ ലീറ്ററുടെ പ്രതികരണം. വടക്കൻ ഇറാനിലെ കോമിനടുത്തുള്ള പർവതനിരകളിൽ വളരെ ആഴത്തിലാണ് ഭൂമിക്കടിയിൽ ഫോർദോ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. യുറേനിയം സമ്പുഷ്ടമാക്കാൻ ഉപയോഗിക്കുന്ന നൂതന സെൻട്രിഫ്യൂജുകൾ ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. ഭൂമിക്കടിയിൽ എത്രമാത്രം ആഴത്തിലാണ് ആണവ നിലയം ഉള്ളതെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ചില കണക്കുകൾ പ്രകാരം ഇത് 80 മുതൽ 90 മീറ്റർ വരെ ആഴത്തിലാണ് ഈ നിലയം സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.










