ആള്‍ക്കൂട്ടത്തിനിടയിലൂടെ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് അമിതാഭ് ബച്ചനെ കാണാനെത്തി; കൊച്ചുമിടുക്കിയുടെ സാഹസം വിവരിച്ച് ബച്ചന്‍

അമിതാഭ് ബച്ചനെ ആരാധിക്കുന്നവരില്‍ മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികള്‍ വരെയുണ്ട്. ആരാധകരുടെ സന്തോഷത്തിനായി എത്ര തിരക്കായാലും മാസത്തിലോ ആഴ്ചയിലോ തന്റെ ഒരു ദിവസം ബച്ചന്‍ മാറ്റിവെക്കാറുമുണ്ട്. ആ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാനായി നൂറുകണക്കിന് ആരാധകരാണ് എത്തുക. ഇക്കഴിഞ്ഞ ഞായറാഴ്ചയും ബച്ചന്‍ ആരാധകരെ കാണാന്‍ എത്തി. ഗേറ്റ് തുറന്ന് ആരാധകര്‍ക്ക് നേരെ അദ്ദേഹം കൈവീശി കാണിച്ചു. ബച്ചനെ കാണാന്‍ ആള്‍ക്കൂട്ടം തിങ്ങിനിറഞ്ഞു. ഇതിനിടെ ഒരു കൊച്ചുമിടുക്കി സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് ബച്ചനെ കാണാന്‍ അകത്തേക്ക് കടന്നു. തുടര്‍ന്ന് അദ്ദേഹത്തെ നോക്കി കൈവീശി കാണിച്ചു. അദ്ദേഹം അവളെ അടുത്തേക്ക് വിളിച്ചു. അവള്‍ തന്റെ ആഗ്രഹം ബച്ചനെ അറിയിക്കുകയും ചെയ്തു. കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം. എന്തായാലും തന്റെ ആഗ്രഹം സാധിച്ച ശേഷമാണ് ആ പെണ്‍കുട്ടി അവിടെ നിന്ന് പോയത്. ഈ സംഭവത്തെ കുറിച്ച് ബച്ചന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വിവരിച്ചത്. ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top