അമ്മ പിളർപ്പിലേയ്ക്ക്: മോഹൻ ലാലും ഇന്നസെന്റും ദിലീപിനെതിരെ ഒന്നിച്ചു; മമ്മൂട്ടിക്കും ദിലീപിനും സർക്കാർ പിൻതുണയും

സിനിമാ ലേഖകൻ

കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവത്തിനു പിന്നാലെ അമ്മയിൽ രൂപപ്പെട്ട വിഭാഗീയത പിളർപ്പിലേയ്ക്കു നീങ്ങുന്നു. ദിലീപിനു പിൻതുണയുമായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ അമ്മയ്ക്കുള്ളിൽ ഒരു വിഭാഗം രൂപപ്പെട്ടതോടെയാണ് സംഘടന പിളർപ്പിലേയ്ക്കു നീങ്ങുന്നത്. വനിതാ താരങ്ങളുടെ സംഘടനയുടെ നേതൃത്വത്തിൽ ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കമുള്ള നടിമാരെ ഉൾപ്പെടുത്തി കലക്ടീവ് ഇന്ന് സിനിമാ രംഗത്തെത്തുക കൂടി ചെയ്തതോടെയാണ് അമ്മ മൂന്നായി പിളരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇത് ഇടക്കാലത്ത് പച്ചപിടിച്ചു വരുന്ന മലയാള സിനിമയെ വീണ്ടും പ്രതിസന്ധിയിലേയ്ക്കു തള്ളിവിടുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതോടെ അടുത്ത ദിവസം ചേരുന്ന അമ്മയുടെ ജനറൽ ബോഡിയോഗം അടിച്ചു പിരിയുമെന്നു ഉറപ്പായി.
മമ്മൂട്ടിയും ദിലീപും നാദിർഷായും ലാൽജോസും ദിലീപിന്റെ സുഹൃത്തുക്കളും അനുചരന്മാരുമായ ഒരു സംഘം നടൻമാരുമാണ് പൾസർ സുനിയുടെ വെളിപ്പെടുത്തലിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ താര സംഘടനയിൽ പിളർപ്പെന്ന സൂചന ശക്തമായിരിക്കുന്നത്. ദിലീപിനെതിരായ നീക്കം ശക്തമാക്കി നടിക്കും, ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവിനും ഒപ്പം നിൽക്കുന്നത് മോഹൻ ലാലും ലാലിന്റെ നേതൃത്വത്തിലുള്ള വൻ സംഘവും തന്നെയാണ് മലയാള സിനിമയിലെ പരിണിത പ്രജ്ഞരും അമ്മയുടെ നേതൃത്വത്തിലെ പ്രമുഖ വിഭാഗവും ആക്രമണത്തിനു ഇരയായ നടിയ്‌ക്കൊപ്പം നിൽക്കുകയാണ്.
ഇതിനിടെയാണ് പ്രതിയാണെന്ന ആരോപണം ഉയർന്നിരിക്കുന്ന നടനെ പിൻതുണച്ച് സർക്കാരും നിലകൊണ്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top