കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കി.ബൈക്കിൽ കയറ്റാനെന്ന വ്യാജേന എടുത്തുയർത്തി പുഴയിൽ എറിഞ്ഞു

മേലാറ്റൂർ : ഒമ്പതുവയസുകാരനെ യാതൊരു കരുണയുമില്ലാതെ കൊല്ലുകയായിരുന്നു എന്ന് പ്രതിയുടെ വെളിപ്പെടുത്തൽ .കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയിട്ടാണ് മടങ്ങിയതെന്ന് പിതൃസഹോദരൻ കൂടിയായ പ്രതി എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദ് പൊലീസിനോടു പറഞ്ഞു.
ഇതോടെ 12 ദിവസം മുൻപ് കാണാതായ ഒൻപതു വയസ്സുകാരനെ പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൽ നടത്തിയിരിക്കയാണ് പ്രതി കുട്ടിയെ ബൈക്കില്‍ കയറ്റുകയാണെന്ന് ഭാവിച്ച് ഉയര്‍ത്തിയശേഷം ആനക്കയം പാലത്തിൽനിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് പ്രതി നോക്കിനിന്നു. സ്വർണം കൈക്കലാക്കുന്നതിനായിരുന്നു കൊലപാതകമെന്നും മുഹമ്മദ് മൊഴി നൽകി.

എടയാറ്റൂർ മങ്കരത്തൊടി അബ്‌ദുൽസലാം – ഹസീന ദമ്പതികളുടെ മകനും എടയാറ്റൂർ ഡിഎൻഎം എയുപി സ്‌കൂൾ വിദ്യാർഥിയുമായ മുഹമ്മദ് ഷഹിനെയാണ് ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ തള്ളിയിട്ടു കൊന്നത്. കുട്ടിക്കുവേണ്ടി കടലുണ്ടിപ്പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായ പ്രതിയെ നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാസം പതിമൂന്നിനാണ് ഷഹിനെ കാണാതായത്. പിതാവിന്റെ സഹോദരൻ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്‌കൂളിനു സമീപത്തുനിന്നു ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഷഹിന്റെ പിതാവ് മുഹമ്മദ് സലീമിന്റെ കൈവശം മൂന്നു കിലോയോളം സ്വര്‍ണമുണ്ടെന്ന ധാരണയിലാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് സ്വര്‍ണത്തിന്റെ ഒരു ഭാഗം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.

രാത്രി വരെ കുട്ടിയേയുമായി പലയിടങ്ങളില്‍ കറങ്ങി. സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത പ്രചരിച്ചത് പ്രതിയെ അസ്വസ്ഥനാക്കി. സ്കൂള്‍ യൂണിഫോം മാറ്റി പകരം പുതിയ ഷര്‍ട്ട് വാങ്ങി നല്‍കി. പൊലീസ് പിടിയിലാകുമെന്ന സംശയം ബലപ്പെട്ടതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. യൂണിഫോം ബാഗിലാക്കി തറവാട് വീടിനടുത്ത പുളളീലങ്ങാടി ജുമാമസ്ജിദിന് സമീപം ഉപേക്ഷിച്ചു. കുട്ടിയെ കണ്ടെത്താന്‍ പൊലീസും ഫയര്‍ഫോഴ്സും ട്രോമ കെയര്‍ വളണ്ടിയര്‍മാരുടെ കൂടി സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.

അതേസമയം മുഹമ്മദ് ഷഹീന്റെ തിരോധാനത്തില്‍ അന്വേഷണവും നടപടികളും വേഗത്തിലാക്കണമെന്ന് പെരിന്തല്‍മണ്ണ മണ്ഡലം മുസ്‌ലിംലീഗ്. സംഭവവുമായി ബന്ധപ്പെട്ട് പിതൃസഹോദരന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെങ്കില്‍ മുഴുവന്‍ പേരെയും നിയമത്തിന് മുമ്പില്‍ കൊണ്ട് വരണം. കുട്ടിയെ കാണാതായത് മുതല്‍ മേലാറ്റൂര്‍ പൊലീസ് കാര്യമായ പരിഗണന കേസില്‍ നല്‍കിയില്ല. മഞ്ഞളാംകുഴി അലി എം.എല്‍.എ, മുസ്‌ലിംലീഗ്, കര്‍മസമിതി എന്നിവരുടെ ആവശ്യപ്രകാരം ഡി.വൈ.എസ്പി അന്വേഷണം ഏറ്റെടുത്തതോടെയാണ് കേസില്‍ പുരോഗതി ഉണ്ടായത്. കുട്ടിയെ കണ്ടെത്തുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ട് കര്‍മ സമിതി നടത്തിയ സമരത്തോട് വിരുത്തരവാദപരമായാണ് മേലാറ്റൂര്‍ പൊലീസ് പരുമാറിയത്. കര്‍മസമിതി പ്രവര്‍ത്തകരോട് അപമര്യാതയായി പെരുമാറുകയും പ്രവര്‍ത്തകര്‍ക്കെതില്‍ കള്ള കേസെടുക്കകയും ചെയ്തു.

പൊലീസിന്റെ ഈ നിലപാട് അപലപനീയമാണ്. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാവണം. കുട്ടിക്കായി കടലുണ്ടി പുഴയില്‍ നടത്തുന്ന തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. കൂടുതല്‍ ആള്‍ ബലവും സംവിധാനങ്ങളും ബന്ധപ്പെട്ടവര്‍ തിരച്ചിലിനായി ഉപയോഗപ്പെടുത്തണം. അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം കേസില്‍ വഴിത്തിരുവുണ്ടാക്കിയ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയുടെ സേവനം ആശാവഹമാണ്. മാതാപിതാക്കളുടെ ആശങ്കയകറ്റാന്‍ ഇത്തരം കേസുകളില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ചടുലമായ നീക്കങ്ങളും കോടതി നടപടികളുമുണ്ടാകണമെന്നും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു. കേസന്വേഷണത്തിന്റെ പുരോഗതി എം.എല്‍.എയും മണ്ഡലം മുസ്‌ലിംലീഗ് നേതാക്കളും ഡി.വൈ.എസ്.പിയില്‍ നിന്നും ആരാഞ്ഞു. തുടര്‍ന്ന് അടിയന്തര യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. മഞ്ഞളാംകുഴി അലി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അഡ്വ. എസ് അബ്ദുസലാം, ട്രഷറര്‍ പി.കെ അബൂബക്കര്‍ ഹാജി, എ.കെ നാസര്‍, കൊളക്കാടന്‍ അസീസ്, നാലകത്ത് ഷൗക്കത്ത്, കളപ്പാടന്‍ ഹുസൈന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Top